ന്യൂദല്‍ഹി: രണ്ട് രൂപക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അനുവദിക്കാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അരി നല്‍കുന്നത് തടഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര തിര. കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച പദ്ധതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ സര്‍ക്കാര്‍ തീരുമാനം തടഞ്ഞത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി കത്തെഴുതുകയായിരുന്നു.

അതേസമയം ഇക്കാര്യം സംബന്ധിച്ച നിയമവശം പരിശോധിക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കമ്മീഷന് ഇത് തടയാന്‍ അധികാരമുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി നിര്‍ദേശം.