എഡിറ്റര്‍
എഡിറ്റര്‍
‘സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ ‘: വിവാദട്വീറ്റില്‍ രാംഗോപാല്‍ വര്‍മക്കെതിരെ കേസ്
എഡിറ്റര്‍
Thursday 9th March 2017 11:34am

ന്യൂദല്‍ഹി: വനിതാദിനത്തിലെ ട്വീറ്റില്‍ പുലിവാലു പിടിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്‍മാരെ സന്തോഷിപ്പിക്കട്ടെയെന്ന ട്വീറ്റിന് പിന്നാലെയാണ് രാംഗോപാല്‍ വര്‍മക്കെതിരെ പരാതി ഫയല്‍ ചെയ്തത്. പൊതുപ്രവര്‍ത്തകനായ വിശാഖ് മല്‍ഹോത്രയാണ് പരാതിക്കാരന്‍.


Dont Miss ‘സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ’ ; രാം ഗോപാല്‍ വര്‍മ്മയുടെ വനിതാദിന സന്ദേശത്തിന് ചുട്ട മറുപടി നല്‍കി സോഷ്യല്‍ മീഡിയ


ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ’ എന്നായിരുന്നു രാം ഗോപാലിന്റെ ട്വീറ്റ്. സ്ത്രീ വിരുദ്ധതയുടെ അതിരുകള്‍ ഭേദിച്ച രാം ഗോപാലിന്റെ വനിതാ ദിന സന്ദേശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാംഗോപാല്‍ വര്‍മക്കെതിരെ പരാതിയുമായി വിശാഖ മാംബ്രെ രംഗത്തെത്തിയത്.

സണ്ണി ലിയോണിനെപ്പോലുള്ളവരുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നുവെന്ന കാരണം കൊണ്ടുകൂടിയാണ് തന്റെ അമ്മയും മകളും തന്റെ അമ്മൂമ്മയും എന്നെ ബഹുമാനിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ പിന്നീട് പറഞ്ഞിരുന്നു.

സണ്ണിലിയോണിനെ കുറ്റിച്ചുള്ള തന്റെ മുന്‍ട്വീറ്റുകള്‍ എന്തെന്ന് അറിയാത്തവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞിരുന്നു.

സ്ത്രീകള്‍ക്കെതിരായ പ്രസ്താവനവയില്‍ രാംഗോപാല്‍ വര്‍മ മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം സ്ത്രീ വിരുദ്ധമായ ട്വീറ്റിന് സണ്ണി ലിയോണ്‍ തന്നെ നേരിട്ട് കമ്മന്റും ചെയ്തിരുന്നു. എല്ലാവരും രാം ഗോപാലിനെതിരെ കമ്മന്റുകളും ട്വീറ്റുകളും ഇടുമ്പോള്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ വെറും തമാശയായി മാത്രം കണ്ടുകൊണ്ടാണ് സണ്ണി ലിയോണ്‍ കമന്റിട്ടിരിക്കുന്നത്. ചിരിക്കുന്ന സ്മൈലി കമന്റ് ചെയ്താണ് സണ്ണി ഇതിനോട് പ്രതികരിച്ചത്.

അശ്ശീല ചുവയുള്ളതും സ്ത്രീ വിരുദ്ധവുമായ പരാമര്‍ശങ്ങല്‍ലൂടെ രാം ഗോപാല്‍ വര്‍മ്മ നേരത്തെ തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അതിരു വിട്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. വനിതാ ദിനത്തില്‍ തന്നെ ഇതരത്തിലൊരു പരാമര്‍ശം നടത്തിയത് വലിയ തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Advertisement