എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രാംഗോപാല്‍ വര്‍മ; ട്വീറ്റ് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എന്നെ അണ്‍ഫോളോ ചെയ്യാം
എഡിറ്റര്‍
Friday 10th March 2017 1:43pm

മുംബൈ: വനിതാദിനത്തില്‍ ട്വിറ്ററില്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ ക്ഷമാപണം നടത്തി. തന്റെ ട്വീറ്റിലൂടെ ആരെയെങ്കിലും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അത്തരത്തില്‍ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ താന്‍ അതില്‍ ഖേദിക്കുന്നെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.

എന്നാല്‍ നിയമം തങ്ങളുടെ കൈയിലാണെന്ന് കരുതുന്നവര്‍ക്ക് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ സ്വകാര്യ് വിഷയത്തില്‍ ആര്‍ക്കും കയറി ഇടപെടാന്‍ കഴിയില്ല. ഞാനും എന്റെ ഫോളോവേഴ്‌സും തമ്മിലുള്ള വിഷയം മാത്രമാണ് ഇത്.

നിങ്ങള്‍ക്ക് എന്റെ ട്വീറ്റ് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എന്നെ അണ്‍ഫോളോ ചെയ്യാം. അത് അവരുടെ അവകാശം. എനിക്ക് സംസാരത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. എല്ലായ്‌പ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ്. – രാംഗോപാല്‍ വര്‍മ പറയുന്നു.

വനിതാദിനമല്ല, പുരുഷദിനമാണിതെന്നു പറഞ്ഞ് രാംഗോപാല്‍ വര്‍മ തുടങ്ങിവച്ച ട്വീറ്റുകള്‍ സണ്ണി ലിയോണില്‍ എത്തിയതോടെയാണു വിമര്‍ശനം ശക്തമായത്.


Dont Miss എടോ, ബാലരാമാ ഈ നിയമസഭാ എന്നുപറഞ്ഞാല്‍ ശ്രീകൃഷ്ണ കോളേജല്ല; വാണിയംകുളം കാളച്ചന്തയുമല്ല: പിണറായി വിജയനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍


ഇവിടെ പുരുഷദിനത്തിനായി വാദിക്കാന്‍ ആരുമില്ലേ എന്നായിരുന്നു വര്‍മയുടെ ആദ്യചോദ്യം. വര്‍ഷത്തിലെ എല്ലാദിനവും പുരുഷന്മാര്‍ക്കുള്ളതാണ്, എന്തിനാണു സ്ത്രീകള്‍ക്ക് ഒരു ദിവസം മാത്രം നല്‍കുന്നത്? എന്നായിരുന്നു അടുത്ത ട്വീറ്റ്.

വനിതാദിനം ശരിക്കും പുരുഷദിനമാണ്, കാരണം പുരുഷന്മാരാണു വനിതകളെ നന്നായി ആഘോഷിക്കുന്നത് എന്ന ട്വീറ്റിനു പിന്നാലെയാണ്
സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകളും പുരുഷന്‍മാരെ സന്തോഷിപ്പിക്കട്ടെയെന്ന പരാമര്‍ശവുമായി വര്‍മ രംഗത്തെത്തിയത്.
ഇതിനെതിരെ ട്വിറ്റര്‍ സമൂഹം ആഞ്ഞടിക്കുകയും ചെയ്തു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ പൊതുപ്രവര്‍ത്തകനായ വിശാഖ് മല്‍ഹോത്ര വര്‍മയ്‌ക്കെതിരെ കേസ് നല്‍കുയും ചെയ്തിരുന്നു.

സ്ത്രീകള്‍ക്കെതിരായ പ്രസ്താവനവയില്‍ രാംഗോപാല്‍ വര്‍മ മാപ്പുപറയണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം സ്ത്രീ വിരുദ്ധമായ ട്വീറ്റിന് സണ്ണി ലിയോണ്‍ തന്നെ നേരിട്ട് കമ്മന്റും ചെയ്തിരുന്നു. എല്ലാവരും രാം ഗോപാലിനെതിരെ കമ്മന്റുകളും ട്വീറ്റുകളും ഇടുമ്പോള്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ വെറും തമാശയായി മാത്രം കണ്ടുകൊണ്ടാണ് സണ്ണി ലിയോണ്‍ കമന്റിട്ടിരിക്കുന്നത്. ചിരിക്കുന്ന സ്‌മൈലി കമന്റ് ചെയ്താണ് സണ്ണി ഇതിനോട് പ്രതികരിച്ചത്.

അശ്ശീല ചുവയുള്ളതും സ്ത്രീ വിരുദ്ധവുമായ പരാമര്‍ശങ്ങല്‍ലൂടെ രാം ഗോപാല്‍ വര്‍മ്മ നേരത്തെ തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അതിരു വിട്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. വനിതാ ദിനത്തില്‍ തന്നെ ഇതരത്തിലൊരു പരാമര്‍ശം നടത്തിയത് വലിയ തെറ്റാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Advertisement