എഡിറ്റര്‍
എഡിറ്റര്‍
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചയാളെ കല്ല്യാണ പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി
എഡിറ്റര്‍
Wednesday 17th May 2017 2:07pm


ബുന്ദേല്‍ഖണ്ഡ്: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്ന് വരനെ തോക്കു ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ് യുവതി വിവാഹവേദിയില്‍ നിന്നും വരനെ കടത്തിക്കൊണ്ട് പോയത്.


Also read അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി 


ബുന്ദേല്‍ഖണ്ഡ് സ്വദേശിയായ അശോക് യാദവിനെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി കല്ല്യാണ പന്തലില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അശോക് യാദവും യുവതിയും തമ്മില്‍ പരിചയത്തിയാലയത്. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും ചെയ്തു.

എന്നാല്‍, ഈ ബന്ധം അംഗീകരിക്കാതെ യാദവിന്റെ വീട്ടുകാര്‍ മകനെ മറ്റൊരു പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അശോക് യാദവ് വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.

ഇന്നലെ രാത്രി വൈകിയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ യാദവിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞെത്തിയ കാമുകിയായ യുവതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വിവാഹത്തിന് എത്തിയ അതിഥികള്‍ എല്ലാവരും നോക്കി നില്‍ക്കേയാണ് യുവതി തോക്ക് ചൂണ്ടി ഇയാളെയും കൂട്ടി കടന്ന് കളഞ്ഞത്.


Dont miss മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ് 


രണ്ടു പേര്‍ക്കൊപ്പമായിരുന്നു യുവതി വിവാഹ വേദിയിലേക്ക് വന്നത്. തന്നെ വിവാഹം ചെയ്യാമെന്ന് യാദവ് ഉറപ്പ് നല്‍കിയതാണെന്നും എന്നിട്ട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് അനുവദിക്കില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് യുവാവിനെ പുറത്ത് നിറുത്തിയിട്ടിരുന്ന എസ്.യു.വിയില്‍ കയറ്റിപ്പോവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ യാദവിനെ തട്ടിക്കൊണ്ടു പോയതായ് പരാതി നല്‍കിയിട്ടുണ്ട്.

Advertisement