Categories

റവല്യൂഷണറി നേതാവ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് പുതിയിടത്ത് ജയരാജന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സി പി ഐ എമ്മിലെ വടക്കേപറമ്പത്ത് ജനാര്‍ദ്ദനനെയാണ് ജയരാജന്‍ പരാജയപ്പെടുത്തിയത്.

അഞ്ചിനെതിരേ എട്ടുവോട്ടുകള്‍ക്കാണ് ജയരാജന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യു ഡി എഫ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.

One Response to “റവല്യൂഷണറി നേതാവ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ്”

  1. kalkki

    വടകര: സി.പി.എം. കുത്തക ഭരണത്തിന്റെ ചരിത്രം മാറ്റിയെഴുതി ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തില് വിമതരുടെ സംഘടനയായ റവല്യൂഷണറി മാര്ക്സിസ്റ്റ് പാര്ട്ടിയുടെ പ്രതിനിധികള് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എട്ടാംവാര്ഡില് നിന്നും ജയിച്ച റവല്യൂഷണറി ലോക്കല് കമ്മിറ്റി അംഗം പുതിയെടുത്ത് ജയരാജനാണ് പ്രസിഡന്റ്. മഹിളാവിഭാഗം പ്രവര്ത്തക അഞ്ചുമൂല പറമ്പത്ത് കവിത വൈസ് പ്രസിഡന്റായി. മൂന്നാം വാര്ഡില് നിന്നാണ് കവിത വിജയിച്ചത്.

    17 സീറ്റുകളില് എട്ടിടത്താണ് റവല്യൂഷണറി ജയിച്ചത്. സി.പി.എമ്മിന് അഞ്ച് സീറ്റും, യു.ഡി.എഫിന് നാല് സീറ്റും ലഭിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില് സി.പി.എമ്മിലെ ജനാര്ദനന് വടക്കെ പറമ്പത്തായിരുന്നു എതിര് സ്ഥാനാര്ഥി. യു.ഡി.എഫ്. വിട്ടു നിന്നതിനാല് പ്രസിഡന്റ് പദവും, ചരിത്രവും വിമതര്ക്കൊപ്പം നിന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ശൈലജ കൊയിലോത്തായിരുന്നു എതിരാളി.

    ഒഞ്ചിയത്ത് റവല്യൂഷണറി കെട്ടിപ്പടുക്കുന്നതില് മുഖ്യ പങ്കുവഹിച്ച നേതാക്കളിലൊരാളാണ് ജയരാജന്. കഴിഞ്ഞവര്ഷം കണ്ണൂക്കരയില് ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്താന് ശ്രമം നടന്നിരുന്നു. ഈ സംഭവം നടന്ന് കൃത്യം ഒരു വര്ഷവും രണ്ട് ദിവസവും തികയുമ്പോള് ജയരാജന് നടന്നുകയറിയത് ഒഞ്ചിയത്തിന്റെ പ്രസിഡന്റ് പദവിയിലേക്കാണ്.

    ചരിത്രത്തിലാദ്യമായാണ് സി.പി.എം. ഇതര സംഘടന ഈ പഞ്ചായത്ത് ഭരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.