വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും ശക്തിപകര്‍ന്നുകൊണ്ട് വടകരയില്‍ റവല്യൂഷണറി യൂത്തിന്റെ ഉജ്ജ്വല റാലി. ‘ കൊലപാതകങ്ങളല്ല നിലപാടുകളാണ് ഒരു ജനതയെ നയിക്കേണ്ടത്. ഭയമല്ല ബോധ്യമാണ് നാടിനെ നയിക്കേണ്ടത് എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച ജനസാക്ഷ്യം പരിപാടിയുടെ ഭാഗമായാണ് റാലി നടത്തിയത്.

എസ്.ജി.എം.എസ്.വി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്സ്റ്റാന്റ്, എടോടി വഴി പഴയ ബസ്സ്റ്റാന്റിന് സമീപം കോട്ടപ്പറമ്പില്‍ സമാപിച്ചു. റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പ്രകടനം വീക്ഷിക്കാന്‍ റോഡിനിരുവശവും വന്‍ ജനാവലിയുണ്ടായിരുന്നു.

കോട്ടപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം തളിക്കുളം ടി.എന്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.കെ സുരേഷ് അധ്യക്ഷത വഹിച്ചു. റവല്യൂഷണറിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ബാബു ഭരദ്വാജ് നിര്‍വഹിച്ചു. കെ.കെ രമ, കെ.എസ് ഹരിഹരന്‍, എന്‍. വേണു, കെ.കെ. കുഞ്ഞിക്കണാരന്‍, ടി. ഷംനാസ്, കെ.കെ ജയന്‍, രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. സിബി സ്വാഗതം പറഞ്ഞു.