Categories
boby-chemmannur  

സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍ ഞങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു

CPIM may siden for other communist movements. സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’ എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക് Majni's drawing

റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയത്ത് നടത്തിയ പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ഇടതുക്ഷ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ.എസ് ഹരിഹരന്‍ ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു…

എസ്സേയ്‌സ് / കെ.എസ് ഹരിഹരന്‍

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സുപരിചിതമായ പേരാണ് ഇടതുപക്ഷ ഏകോപനസമിതി എന്നത്. സി.പി.ഐ.എമ്മിന്റെ കോട്ടയം സംസ്ഥാനസമ്മേളനത്തിനു ശേഷം പുറത്തിറങ്ങിയവരും പുറത്താക്കപ്പെട്ടവരും അതിനുമുമ്പ്  മലപ്പുറം സംസ്ഥാനസമ്മേളനത്തിനു പിന്നാലെ വെട്ടിനിരത്തപ്പെട്ടവരും യോജിച്ച് രൂപം നല്‍കിയ സംഘടനയാണിത്. സി.പി.ഐ.എം വിട്ടവര്‍ വിവിധ പ്രദേശങ്ങളില്‍ സ്വമേധയാ രൂപം നല്‍കിയ വിവിധ സംഘടനകള്‍, അധിനിവേശപ്രതിരോധസമിതി, കമ്മ്യൂണിസ്റ്റ് ക്യാമ്പയിന്‍ കമ്മറ്റി, ജനകീയ വികസനസമിതി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തുടങ്ങിയ ചെറു സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് രൂപപ്പെടുത്തിയ സംഘടനയാണ് ഇടതുപക്ഷഏകോപനസമിതി.

Ads By Google

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ രൂപം നല്‍കിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഈ സംഘടനയുടെ നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും തോല്‍പ്പിച്ച് ഒഞ്ചിയം പഞ്ചായത്തില്‍ തനിച്ച് വിജയിക്കുകയും സമീപപഞ്ചായത്തുകളായ ഏറാമല, അഴിയൂര്‍, ചോറോട് എന്നിവിടങ്ങളില്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കുകയും ചെയ്ത റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011ലെ നിയമസഭാതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനപ്പുറം ഒഞ്ചിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രദ്ധേയമാകുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പാതയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടുകൂടിയാണ്.

റിവിഷനിസത്തിനെതിരെ

കേരളത്തിലും ഇന്ത്യയിലും സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും പുറത്തുപോയിട്ടുണ്ട്. പോയവരില്‍ ബഹുഭൂരിപക്ഷവും അധികാരോന്‍മുഖമായ പാതയിലേക്കാണ് സഞ്ചരിച്ചത്. പലരും കോണ്‍ഗ്രസ് അടക്കമുള്ള വലതുപാര്‍ട്ടികളിലേക്ക് ചേക്കേറി. എം.എല്‍.എമാരും മന്ത്രിമാരും ബോര്‍ഡ് ചെയര്‍മാന്‍മാരുമൊക്കെയായി. പ്രവര്‍ത്തകര്‍ പലരും ലീഗിലും കോണ്‍ഗ്രസിലും സി.എം.പിയിലും ജെ.എസ്.എസിലുമൊക്കെ തമ്പടിച്ചു. ഇക്കാരണത്താല്‍തന്നെ സിപിഐഎം വിട്ടുപോകുന്നവരെല്ലാം അവസരവാദികളും അധികാരമോഹികളും ആണെന്ന പ്രതീതി കേരളത്തില്‍ പ്രബലമാണ്. തീര്‍ച്ചയായും വളര്‍ച്ചയുടെ തുടക്കത്തില്‍ ഇടതുപക്ഷ ഏകോപനസമിതിയ്ക്കും ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.

തലയുയര്‍ത്തിപ്പിടിച്ച് വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളുമി ല്ലാതെയാണ് ഞങ്ങളുടെ യാത്ര. ഇത് ഒരു കമ്യൂണിസ്റ്റ് ബദലിനുവേണ്ടിയുള്ള യാത്രയാണ്. ഞങ്ങളുടെ മൂലധനം വര്‍ഗ്ഗബോധവും പോരാട്ടവീര്യവും മാത്രമാണ്.

സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ വലതുപക്ഷ പാളയത്തിലേക്കു ചേക്കേറാനുള്ള നീക്കം നടത്തിയെന്നത് മറക്കുന്നില്ല. പക്ഷേ ആ വ്യതിയാനത്തെ യഥാസമയം തന്നെ നിരാകരിച്ച് ജനറല്‍സെക്രട്ടറിയായിരുന്ന എം ആര്‍ മുരളിയെ സംഘടനയില്‍നിന്ന് നീക്കിയാണ് ഇടതുപക്ഷഏകോപനസമിതി മുന്നോട്ടു പോയത്. സി.എം.പിയും ജെ.എസ്.എസ്സും ആര്‍.എസ്.പിയും സി.പി.ഐ.എമ്മും ഒക്കെ പല ഘട്ടങ്ങളില്‍ ഇടതുപക്ഷ ഏകോപനസമിതിയെ തങ്ങളുടെ പാളയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവയെല്ലാം ഞങ്ങള്‍ നിസ്സംശയം നിരാകരിച്ചിട്ടുമുണ്ട്.

ഇടതുപക്ഷ ഏകോപനസമിതിയുടെ നട്ടെല്ലായ ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാസമ്മേളനം ഫെബ്രുവരി 25,26,27 തിയതികളില്‍ ചേരുകയാണ്. ഇതിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് 13.02.2012 തിങ്കളാഴ്ച തുടക്കംകുറിച്ചു. ജനതാദള്‍ (സോഷ്യലിസ്റ്റ്) സംസ്ഥാനപ്രസിഡണ്ട് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്ത ‘മതനിരപേക്ഷ ഇന്ത്യ സാദ്ധ്യതയും പരിമിതിയും’ എന്ന സെമിനാറില്‍ സി.പി.ഐ നേതാവ് ബിനോയ്‌വിശ്വം, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്, അധിനിവേശപ്രതിരോധസമിതി സെക്രട്ടറി ഉമേഷ്ബാബു കെ.സി, ടിപി ചന്ദ്രശേഖരന്‍, കെ.എസ് ഹരിഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞത് തന്റെ പ്രഭാഷണത്തിനിടെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം നടത്തിയ സ്‌നേഹപൂര്‍ണ്ണമായ ഒരു അഭ്യര്‍ത്ഥനയാണ്. ഇങ്ങനെ ഒറ്റപ്പെട്ട തുരുത്തില്‍ തനിച്ചുനില്‍ക്കാതെ സി.പി.ഐയുടെ ഭാഗമായി മാറാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹപ്രകടനം. ”ഞങ്ങള്‍ കുറേക്കൂടി ഇടത്തോട്ടു നീങ്ങാനാണ് ആഗ്രഹിക്കുന്നത് എന്ന് അപ്പോള്‍ തന്നെ ഇടതുപക്ഷ ഏകോപനസമിതി അധ്യക്ഷനെന്ന നിലയില്‍ ഞാന്‍ ബിനോയ് വിശ്വത്തിനു മറുപടി നല്‍കി. തുടര്‍ന്ന് ചില വാര്‍ത്താമാധ്യമങ്ങള്‍ നടത്തിയ ചര്‍ച്ചയിലും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സി.പി.ഐയിലോ സി.പി.ഐ.എമ്മിലോ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടി പി ചന്ദ്രശേഖരന്‍ കൃത്യമായി നിലപാട് വെളിപ്പെടുത്തി.

സി.പി.ഐയും സി.പി.ഐ.എമ്മും തമ്മില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാനസമ്മേളനങ്ങളുടെ ഭാഗമായി രൂപപ്പെട്ടിട്ടുള്ള സൗന്ദര്യപ്പിണക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കല്‍പിച്ചതെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഈ സെമിനാറില്‍ പങ്കെടുക്കാന്‍ സി.പി.ഐ.എമ്മിന്റെ നേതാവ് അഡ്വ. ഇ.കെ നാരായണനെയും ക്ഷണിച്ചിരുന്നെങ്കിലും പാര്‍ട്ടിവിലക്കിയതിനാല്‍ അദ്ദേഹത്തിനു പങ്കെടുക്കാന്‍ സാധിക്കാതെ വരികയാണുണ്ടായത്. എല്ലാ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെയും പ്രാതിനിധ്യം സെമിനാറില്‍ വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടായിരുന്നു ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചത്.

മൂന്നാം പാത

CPIM- FLAG, RED FLAGS, CPIM may siden for other communist movements. സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’ എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക്. MAJNI'S DRAWING ARTസി.പി.ഐ.എം വിട്ടാല്‍ സി.പി.ഐയിലേക്ക് ചേരുന്നത് വിപ്ലവകരമായ കാര്യമാണ് എന്ന് കരുതാനുള്ള മൗഢ്യമൊന്നും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനില്ല. 1964ല്‍ സി.പി.ഐയിലെ റിവിഷനിസത്തിനെതിരെ ഒരു ദശകത്തിലേറെ നീണ്ട ഉള്‍പ്പാര്‍ട്ടി സമരത്തിനൊടുവിലാണ് എ കെ ജിയും സുന്ദരയ്യയും ഇ എം എസും അടക്കമുള്ള സഖാക്കള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് പുതിയൊരു പാര്‍ട്ടിക്കും പരിപാടിക്കും രൂപം നല്‍കിയത്. സി.പി.ഐയുടെ റിവിഷനിസ്റ്റ് വ്യതിയാനത്തിനെതിരെ പോരാടിയവര്‍ രൂപപ്പെടുത്തിയ സി.പി.ഐ.എം തൊണ്ണൂറുകളുടെ ഒടുവില്‍ റിവിഷനിസത്തിലേക്ക് വഴിതെറ്റുകയും ഇന്ത്യയിലെ ഭരണവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ സഹായികളായി മാറുകയും ചെയ്തു.

1964ലെ പരിപാടി 2000- മാണ്ടില്‍ തിരുവനന്തപുരത്തുചേര്‍ന്ന പ്ലീനത്തില്‍വച്ച് ഭേദഗതി ചെയ്തതോടെ വിപ്ലവപാര്‍ട്ടി എന്ന നിലപാടില്‍ നിന്ന് സി.പി.ഐ.എം പിന്‍മാറി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തില്‍ വരാന്‍ കഴിയും വിധം പാര്‍ട്ടി പരിപാടി പരിഷ്‌കരിച്ച സി.പി.ഐ.എമ്മിനകത്ത് ഉയര്‍ന്നുവന്ന ആശയസമരത്തിന്റെ ഉല്പന്നമാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അതുകൊണ്ട് സി.പി.ഐയോടും സി.പി.ഐ.എമ്മിനോടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്ന നിലയ്ക്കുള്ള സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി പാര്‍ലമെന്ററി -പാര്‍ലമെന്റേതര പാതകളെ സംയോജിപ്പിക്കുകയും ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടം നടത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ഐക്യപ്പെടുന്ന സമീപനമാണ് ഇടതുപക്ഷ ഏകോപനസമിതി സ്വീകരിച്ചിരിക്കുന്നത്.

ഇക്കാരണത്താലാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ സി.പി.ഐ.എം.എല്‍ (ലിബറേഷന്‍), ലാല്‍നിഷാന്‍ ലെനിനിസ്റ്റ് പാര്‍ട്ടി(മഹാരാഷ്ട്ര), സി.പി.എം(പഞ്ചാബ്) എന്നീ പാര്‍ട്ടികളുമായി ഐക്യപ്പെട്ട് ഒരു അഖിലേന്ത്യാ ഇടതുപക്ഷ ഏകോപനസമിതിയുടെ ഭാഗമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സമരമുന്നണിയിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ സി.പി.ഐ.എമ്മില്‍ നിന്ന് വേറിട്ട് രൂപപ്പെടുന്ന സംഘടനകളും വന്നുചേരുന്നുണ്ട്. 2011 ഒക്‌ടോബറില്‍ ജലന്ധറില്‍ ചേര്‍ന്ന അഖിലേന്ത്യാ ഇടതുപക്ഷ ഏകോപനസമിതി കണ്‍വെന്‍ഷനില്‍ പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ സി.പി.ഐ.എം വിട്ടു രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌സ് (സി.പി.ആര്‍.എം), മിഡ്‌നാപൂരിലെ ഡമോക്രാറ്റിക് സിപിഎം, അസന്‍സോളിലെ മാര്‍ക്‌സിസ്റ്റ് മഞ്ച്,  മഹാരാഷ്ട്രയിലെ ഗോദാവരിപരുലേക്കര്‍ വിചാര്‍ മഞ്ച് തുടങ്ങിയ സംഘടനകളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമരപ്രസ്ഥാനങ്ങളുടെ ഒരു ഐക്യനിരയാണ്, ഒരു കമ്യൂണിസ്റ്റ് ബദലാണ് ഇടതുപക്ഷ ഏകോപനസമിതി ലക്ഷ്യമിടുന്നത്. ഈ ബദലിന്റെ സമരമുന്നണിയുടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കാനാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ളത്.

ഒഞ്ചിയവും സി.പി.ഐ.എമ്മും

ഒഞ്ചിയത്തുള്‍പ്പെടെ ആയിരക്കണക്കിന് സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളുമ്പോള്‍ ശക്തമായ ഒരിടതുപക്ഷ ബദലിന് രൂപം നല്‍കുംവിധം ഒരു പുതിയ പ്രസ്ഥാനം പിറക്കുമെന്ന് സി.പി.ഐ.എം നോതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. സി.പി.ഐ.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ആക്രോശങ്ങളും ആക്രമണപരമ്പരകളും നുണപ്രചരണങ്ങളും കൊണ്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളാം എന്നാണ് സി.പി.ഐ.എം നേതൃത്വം കരുതിയത്. കണ്ണൂരില്‍നിന്നുള്ള വാടകക്കൊലയാളി സംഘങ്ങള്‍ പുതിയ പ്രസ്ഥാനത്തിന്റെ നേതാക്കളെ കൊല്ലാന്‍ ലക്ഷ്യമിട്ട് ഒഞ്ചിയത്ത് സദാ റോന്തുചുറ്റിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.

ഒഞ്ചിയം സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ പുതിയേടത്ത് ജയരാജനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിനുറുക്കിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. 2009 നവംബര്‍ ആറിന് ഉച്ചക്ക് ഒന്നരക്ക് കണ്ണൂക്കരബസാറില്‍ നടുറോഡിലിട്ട് 16വെട്ടുവെട്ടി ജയരാജനെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് സഖാവിന്റെ ജീവനെടുക്കാനായില്ല. വെട്ടേറ്റ് മരണത്തോട് മല്ലടിച്ച ജയരാജന്‍ ആത്മധൈര്യത്തിന്റെ മാത്രം ബലത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരു കൊല്ലം തികയുമ്പോഴേക്കും ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡണ്ടായി റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ജയരാജനെ ജനങ്ങള്‍ തെരഞ്ഞെടുത്തു. മരണത്തെ തോല്പിച്ചാണ് ജയരാജന്‍ ഈ സ്ഥാനത്തെത്തിയത്.

2010 മാര്‍ച്ച് 19ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാകമ്മറ്റി അംഗം കെ കെ ജയനെ ഇതേ മാതൃകയില്‍ കണ്ണൂരില്‍ നിന്നെത്തിയ കൊലയാളി സംഘം ആക്രമിച്ചു. വാരിയെല്ലുകളും കൈകാലുകളും ശ്വാസകോശവും കരളും മുറിവേറ്റു തകര്‍ന്ന കെ കെ ജയന്‍ തലനാരിഴക്കാണ് മരണത്തില്‍നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒഞ്ചിയത്ത് നിരവധി സഖാക്കള്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടിരിക്കുന്നു. നൂറുകണക്കിന് പേര്‍ കള്ളക്കേസില്‍ പ്രതികളായിട്ടുണ്ട്. നുണപ്രചരണങ്ങള്‍ ഭീഷണി, തൊഴില്‍ നിഷേധം, എന്തിന് കല്യാണം മുടക്കല്‍വരെ റവല്യൂഷണറിക്കാര്‍ക്കെതിരെ സിപിഐഎം പ്രയോഗിച്ചിട്ടുണ്ട്.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെട്ട നാളുകളില്‍പോലും ഇത്രയേറെ ആക്രമണങ്ങള്‍ ആദ്യപഥികരായ സഖാക്കള്‍ക്ക് നേരിടേണ്ടിവന്നിരിക്കില്ല. അവയെല്ലാം പ്രതിരോധിച്ച് എല്‍ഡിഎഫ് ഭരണകാലത്തെ പോലീസിന്റെയും ക്രിമിനല്‍ സംഘങ്ങളുടെയും കൂട്ടായ ആക്രമണങ്ങളെ ഒറ്റക്ക് ചെറുത്തു തോല്പിച്ചാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പുതിയ ചരിത്രമെഴുതുന്നത്.

സമീപകാലത്ത് സ്‌നേഹപൂര്‍വ്വം അടുത്തെത്തുന്ന സുഹൃത്തുക്കള്‍ക്കും ഇപ്പോഴും തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്കും ഇടയിലൂടെ തലയുയര്‍ത്തിപ്പിടിച്ച് വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളുമില്ലാതെയാണ് ഞങ്ങളുടെ യാത്ര. ഇത് ഒരു കമ്യൂണിസ്റ്റ് ബദലിനുവേണ്ടിയുള്ള യാത്രയാണ്. ഞങ്ങളുടെ മൂലധനം വര്‍ഗ്ഗബോധവും പോരാട്ടവീര്യവും മാത്രമാണ്.ഇടത് ഐക്യം നിലവില്‍; കേന്ദ്രസര്‍ക്കാറിനെതിരെ ഒരാഴ്ചത്തെ പ്രതിഷേധത്തിന് ആഹ്വാനം

ന്യൂദല്‍ഹി: ഇടത് ഐക്യം വിപുലീകരിക്കുന്നതിനായി സി.പി.ഐ.എം വിളിച്ചു ചേര്‍ത്ത ഇടതുപാര്‍ട്ടികളുടെ യോഗം ദല്‍ഹിയില്‍ ചേര്‍ന്നു. സി.പി.ഐ.എമ്മിന് പുറമേ സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സി.പി.ഐ.എം.എല്‍(ലിബറേഷന്‍), എസ്.യു.സി.ഐ എന്നീപാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ദല്‍ഹി സി.പി.ഐ.എം ആസ്ഥാനത്താണ് യോഗം നടന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ എതിര്‍ക്കുക, വര്‍ഗീയതയ്‌ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക എന്നിവയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ഡ. വിലക്കയറ്റം, തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം, ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ നയങ്ങള്‍ എന്നിവയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് യോഗത്തിന് ശേഷം ഇടത് പാര്‍ട്ടികള്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി ഒരാഴ്ച നീണ്ട പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. ഈമാസം എട്ട് മുതല്‍ 14 വരെയാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക. ദേശീയ സംസ്ഥാന തലത്തില്‍ എല്ലാ ഇടത് പാര്‍ട്ടികളും ഈ പ്രതിഷേധങ്ങളില്‍ പങ്കാളികളാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിന് ശേഷം വര്‍ഗീയതയ്‌ക്കെതിരെ ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം ഈ കണ്‍വെന്‍ഷന്റെ തിയ്യതി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരെയുള്ള ഇടത് ഐക്യം സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ചുനാളുകളായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 17 പ്രമുഖ ഇടത് പാര്‍ട്ടികളുടെ നേതാക്കളുമായി സി.പി.ഐ.എം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്ന് ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. 40 വര്‍ഷത്തെ രാഷ്ട്രീയ പോര് മറന്നാണ് എസ്.യു.സി.ഐ സി.പി.ഐ.എമ്മിനൊപ്പം യോഗത്തിനെത്തിയിരിക്കുന്നത്. 1967ല്‍ സി.പി.ഐ.എം ബംഗാളില്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ എസ്.യു.സി.ഐയും ഉണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം 1974 മുതല്‍ തകരാന്‍ തുടങ്ങി. ജയപ്രകാശ് നാരായണന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തെച്ചൊല്ലിയുടെ ഭിന്നതയാണ് അകല്‍ച്ചയ്ക്ക് കാരണമായത്. ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭത്തില്‍ ഇടതുപക്ഷവും ചേരണമെന്ന എസ്.യു.സി.ഐയുടെ ആവശ്യം സി.പി.ഐ.എം തള്ളിയതാണ് കാരണം. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്ത സിംഗൂര്‍, നന്ദിഗ്രാം സമരങ്ങള്‍ക്ക് മുന്നില്‍ എസ്.യു.സി.ഐ ഉണ്ടായിരുന്നു. 2007ലെ നന്ദിഗ്രാം പോലീസ് വെവെപ്പിന് ശേഷം അവര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഐക്യത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് ഇടത് ഐക്യത്തിനായി ഇരുപാര്‍ട്ടികളും മുന്നോട്ടുവന്നിരിക്കുന്നത്. എസ്.യു.സി.ഐയെ ഇടത് ഐക്യത്തിലേക്ക് ക്ഷണിക്കുന്നതിനായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എസ്.യു.സി.ഐ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇടത് ഭരണകാലത്ത് 161 എസ്.യു.സി.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തേത് പ്രശ്‌നാധിഷ്ഠിതമായ ഐക്യപ്പെടല്‍ മാത്രമാണെന്നാണ് എസ്.യു.സി.ഐ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. കേരളത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്‌ക്കൊപ്പമാണ് എസ്.യു.സി.ഐ. ദേശീയാടിസ്ഥാനത്തിലെ സഖ്യം കേരളത്തിലും ബംഗാളിലും ബാധകമല്ലെന്ന് എസ്.യു.സി.ഐ സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. കേരളത്തില്‍ നിലവിലുള്ള സഖ്യം തുടരുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. ആര്‍.എസ്.പി കേരളഘടകം യോഗത്തില്‍ പങ്കുചേര്‍ന്നിട്ടില്ല. ഇടത് ഐക്യത്തില്‍ കേരളഘടകവും പങ്കുചേരണമെന്ന് ആര്‍.എസ്.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മാണിയെ വിശ്വാസമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ബാര്‍ തുറയ്ക്കാന്‍ കോഴ വാങ്ങിയെന്ന ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മാണിയെ കെ.പി.സി.സിക്ക് വിശ്വാസമാണെന്നും സുധീരന്‍ പറഞ്ഞു. യു.ഡി.എഫിന്റെ മദ്യനയം കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കെ.എം മാണി. മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം നേടാനായി സുപ്രധാന പങ്കുവഹിച്ചയാളാണ് കെ.എം മാണി. മാണിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും സുധീരന്‍ പറഞ്ഞു. വര്‍ഷങ്ങളായി ഭരണ, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചയാളാണ് മാണി. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. മാണിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ അദ്ദേഹം വിശദീകരണം നല്‍കണമെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെയും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും പ്രതികരണത്തെ സുധീരന്‍ തള്ളി. ഇങ്ങനെയൊരു പ്രതികരണം നടത്തിയതായി തനിക്ക് അറിയില്ല. എന്നാല്‍ ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം ഇവരില്‍ നിന്ന് വന്നതെന്ന് അറിയില്ല. അത് തീര്‍ത്തും ഒഴിവാക്കേണ്ടതായിരുന്നെന്നും സുധീരന്‍ പറഞ്ഞു. ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കെ.എം മാണി 5 കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് വെളിപ്പെടുത്തിയത്. ഗൗരവമായ ആരോപണമാണിത്. തനിക്കെതിരെയുള്ള ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കെ.എം മാണി പ്രതികരിച്ചത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫിന്റെ മറ്റ് ഘടകകക്ഷികളില്‍ നിന്നും മാണിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. മാണിയ്‌ക്കെതിരെയുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രി കെ.ബാബു തുടങ്ങിയവര്‍ പ്രകടിപ്പിച്ചത്.

സ്വര്‍ണവില കുറഞ്ഞു; പവന് 20,000 ത്തില്‍ താഴെയായി

കൊച്ചി: സ്വര്‍ണ വില പവന് ഇരുപതിനായിരത്തില്‍ താഴെയെത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. 19,680 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 20,000 രൂപയായിരുന്നു വില. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയിലെത്തി. ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. യു.എസ് ഫെഡറല്‍ റിസര്‍വ് കടപ്പത്രം വാങ്ങല്‍ പദ്ധതി അവസാനിപ്പിച്ചതും സമ്പദ്ഘടനയുടെ കരുത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതും ഡോളറിന് നേട്ടമായി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്.പി.ഡി.ആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ നിക്ഷേപം ആറുവര്‍ഷത്തിനിടയ്‌ക്കെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

രതി നിറഞ്ഞൊഴുകുന്ന ശില്‍പ്പങ്ങള്‍ : ക്ഷേത്ര രതിശില്‍പങ്ങളുടെ ആല്‍ബം


അവര്‍ക്കൊരിക്കലും വികാരപ്രകടനങ്ങള്‍ 'അശ്ലീല'മോ 'പാപ'മോ ആയിരുന്നില്ല. പരസ്യമായ ചുംബനത്തെയും ആലിംഗനത്തെയും മോശമായും അവര്‍ കരുതിയിരുന്നോ..? ഇന്ത്യന്‍ ഭൂതകാലത്തിലും വിശിഷ്യ ജാതിഘടനക്കുള്ളില്‍ തന്നെ ലൈംഗികതയും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും വിവിധ തരത്തിലുള്ള ലൈംഗികതയും നിലനിന്നിട്ടുണ്ടെന്ന് ചരിത്ര വസ്തുതകള്‍. രതി ആര്‍ദ്രമാണെന്ന് നമ്മോട് പറയുന്ന പൂര്‍വ്വികരുടെ സന്ദേശങ്ങളാണ് ഈ പോസ്റ്റിലെ ചിത്രങ്ങള്‍.. അവയിലൂടെ ഒരു ചെറിയ യാത്ര...


ഇന്ത്യയുടെ പൂര്‍വ്വകാലത്തില്‍ പ്രണയവും ചുംബനവും ലൈംഗികതയുമെല്ലാം നിഷിധമായിരുന്നില്ല. നിലവിലുള്ളതിനേക്കാള്‍ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടാണ് ഈ വിഷയങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ചതെന്ന് വേണം സമീപകാല സംഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌. അവര്‍ക്കൊരിക്കലും വികാരപ്രകടനങ്ങള്‍ 'അശ്ലീല'മോ 'പാപ'മോ ആയിരുന്നില്ല. പരസ്യമായ ചുംബനത്തെയും ആലിംഗനത്തെയും മോശമായും അവര്‍ കരുതിയിരുന്നോ..? ഇന്ത്യന്‍ ഭൂതകാത്തിലും വിശിഷ്യ ജാതിഘടനക്കുള്ളില്‍ തന്നെ ലൈംഗികതയും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും വിവിധ തരത്തിലുള്ള ലൈംഗികതയും നിലനിന്നിട്ടുണ്ടെന്ന് ചരിത്ര വസ്തുതകള്‍. പ്രാചീനകാലത്തെ ശിലാലേഖനങ്ങളും സാഹിത്യരചനകളും കൊത്തുപണികളുമെല്ലാം ഈ വിഷയങ്ങളോടുള്ള ആ തലമുറയുടെ സമീപനത്തെ വരച്ചുകാട്ടുന്നതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് നമ്മുടെ പൗരാണിക ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍. ലൈംഗികകേളികളും ചേഷ്ടകളും വിഷയമായ മനോണ്‍മയ കൊത്തുപണികള്‍ പല ക്ഷേത്രങ്ങളിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അത്തരം ചില ചിത്രങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഇന്ത്യയിലെ പൗരാണിക ക്ഷേത്രങ്ങളിലെ ലൈംഗിക കേളികള്‍ വരച്ചുകാട്ടുന്ന കൊത്തുപണികള്‍ കാണികളില്‍ ആകാംക്ഷയും അത്ഭുതവും ജനിപ്പിക്കുന്നതാണ്. ലൈംഗിക വിദ്യാഭ്യാസം, പ്രകൃതി ദുരന്തങ്ങളെ അകറ്റല്‍, ദേവദാസി സമ്പ്രദായം ഇല്ലാതാക്കല്‍ തുടങ്ങി നിരവധി തിയറികളാണ് ഈ കൊത്തുപണികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. കാരണങ്ങള്‍ എന്തായാലും ഈ ചിത്രങ്ങള്‍ നമ്മളെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല. രതി ആര്‍ദ്രമാണെന്ന് നമ്മോട് പറയുന്ന പൂര്‍വ്വികരുടെ സന്ദേശങ്ങളാണ് ഈ ചിത്രങ്ങള്‍.. അവയിലൂടെ ഒരു ചെറിയ യാത്ര...

മധ്യപ്രദേശിലെ ഖജുരാഹൊ ക്ഷേത്രം

ലൈംഗിക ചിത്രീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്ഷേത്രമാണ് ഖജുരാഹൊ. ചണ്ഡേല രാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വിവിധ പോസിലുള്ള വ്യത്യസ്ത തരത്തിലുള്ള ലൈംഗിക രംഗങ്ങള്‍ കൊത്തുപണികളില്‍ കാണാം. മനുഷ്യരുടെ ലൈംഗികതയില്‍ ഒട്ടും തന്നെ പിശുക്കു കാണിക്കാത്ത ഒരു കാലഘട്ടത്തിന്റെ ചിത്രീകരണങ്ങളാണ്‌ ഖജുരാഹൊയില്‍. മനുഷ്യര്‍ തമ്മില്‍ മുതല്‍ മനുഷ്യരും മൃഗങ്ങളും വരെയുള്ള ലൈംഗികത പൂത്തുവിരിയുന്നുണ്ട് ഈ കല്ലില്‍കൊത്തിയ കവിതകളില്‍...

വിരുപക്ഷ ക്ഷേത്രം,  ഹംബി, കര്‍ണ്ണാടക

തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മനോഹരങ്ങളായ സ്തംഭങ്ങള്‍കൊണ്ട് സമൃദ്ധമാണ്. ശിവന്റെയും അദ്ദേഹത്തിന്റെ അവതാരങ്ങളുടേതുമാണ് ഈ ക്ഷേത്രമെന്ന് പറയാം. 7-ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. യുനസ്‌കോയുടെ പൈതൃക സൈറ്റുകളിലൊന്നായ ഹംബിയിലെ വിരുപക്ഷ ക്ഷേത്രം പ്രസിദ്ധമാണ്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ഇത്. തെക്കേ ഇന്ത്യയിലെ ക്ഷേത്ര-ചരിത്ര സ്മാരകങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഹംബി ഒരു തെന്നിന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. വിരുപക്ഷ ക്ഷേത്രം ഒരു ശിവക്ഷേത്രമാണ്.

മഹാരാഷ്ട്രയിലെ മാര്‍ക്കണ്ഡേശ്വര ക്ഷേത്രം

ഗഡ്ചിരോളിയിലെ നക്‌സല്‍ ജില്ലയ്ക്ക് സമീപമാണ് മാര്‍ക്കണ്ഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാനവര്‍ ഒരു രാത്രികൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. കല്ലുകൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ ഹേമാഡ്പന്ത് ശില്പകലയാണുള്ളത്.

പട്‌വാലി ക്ഷേത്രം മധ്യപ്രദേശ്

ചമ്പല്‍ വാലിയിലെ മൊറിന ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രകവാടത്തിലുള്ള കരുത്തരായ രണ്ട് സിംഹപ്രതിമകളാണ് തീര്‍ത്ഥാടകരെ സ്വീകരിക്കുക. ലൈംഗിക ചിത്രീകരണ കലയുടെ കാര്യത്തില്‍ മിനി ഖജുരാഹൊ എന്ന ഖ്യാതിയാണ് ഈ ക്ഷേത്രത്തിനുള്ളത്.

സൂര്യക്ഷേത്രം ഒറീസ്സ

ഒറീസയിലെ കൊണാര്‍ക്കിലാണ്  സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ കാണുന്ന ലൈംഗിക ചിത്രീകരണത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് സ്ത്രീയുടെ ജനനേന്ദ്രിയം നക്കുന്ന പട്ടിയുടേത്. സെക്‌സുമായി ബന്ധപ്പെട്ടുണ്ടാകുന്ന അണുബാധയ്ക്ക് നല്ല മരുന്നാണ് പട്ടിയുടെ ഉമിനീലെ ആന്റിബയോട്ടിക് അത്രെ!!!

സൂര്യക്ഷേത്രം ഗുജറാത്ത്

രാവണനെ കൊന്നതിന്റെ പാപത്തില്‍ നിന്നും മുക്തി നേടാനായി രാമന്‍ ഈ സ്ഥലത്ത് ഒരു യജ്ഞം നടത്തിയെന്നാണ് വിശ്വസിക്കുന്നത്. ലൈംഗികകേളികളുടെ വ്യത്യസ്തഭാവങ്ങള്‍ ഇവിടുത്തെ ശില്‍പ്പങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു...

ഓസിയാന്‍ രാജസ്ഥാന്‍

എ.ഡി 11 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഓസിയാന്‍. പ്രണയത്തിന്റെ, കാമത്തിന്റെ ഭാവനകള്‍ ഓസിയാനിലെ ശിപ്പഭംഗികളില്‍ കാണാം...

ഹോയ്‌സാലേശ്വര ക്ഷേത്രം.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹോയ്‌സാലാ സാമ്രാജ്യത്വത്തിന്റെ ഭാഗമാണ്‌ ഹോയ്‌സാലേശ്വര ക്ഷേത്രം. ഹലേബിഡുവില്‍ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രം വിഷ്ണുവര്‍ദ്ധന രാജാവിന്റെ കാലത്താണ് നിര്‍മ്മിച്ചത്. വാതില്‍ പുറ ചിത്രീകരണമാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത.

കിച്ചകേശ്വരീ ക്ഷേത്രം

കിക്ഷകേശ്വരി ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ഭജന രാജാക്കന്‍മാരുടെ തലസ്ഥാനമായ  ഖിച്ചിങ്ങലിലായിരുന്നു ഇത് സ്ഥിതി ചെയ്യുന്നത്. വടക്കന്‍ ഓറീസയിലെ മൂര്‍ഭഞ്ച് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചചെയ്യുന്നത്. ഇത് ഒരു ചാമുണ്ഡേശ്വരി അഥവാ കാളീ ക്ഷേത്രമാണ്.

കൂടല്‍ അഴകര്‍ കോവില്‍

തെക്കേ ഇന്ത്യയിലെ മറ്റൊരു അതിമനോഹര ക്ഷേത്രമാണ് കൂടല്‍ അഴകര്‍ കോവില്‍.  വിഷ്ണു ക്ഷേത്രമാണ് കൂടല്‍ അഴകര്‍. മധുരയിലെ സുന്ദരന്‍ എന്നാണ് കൂടല്‍ അഴകറിന്റെ അര്‍ത്ഥം.

ശാരംഗപാണി ക്ഷേത്രം

വിഷ്ണുവിന് സമര്‍പ്പിതമായ തമിഴ്‌നാട്ടിലെ സുപ്രസിദ്ധ ക്ഷേത്രമാണ് ശാരംഗപാണി ക്ഷേത്രം. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. രതിശില്‍പ്പങ്ങളില്‍ വര്‍ണങ്ങളോടുകൂടിയവ ഇവിടത്തെ സവിഷേതയാണ്. പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് ശാരംഗപാണി ക്ഷേത്രത്തിലുള്ളത്.

എല്ലോറ, മഹാരാഷ്ട്ര

പുരാതന മനുഷ്യന്റെ കാലാപ്രകാശനത്തിന്റെ ഏറ്റവും മനോഹാരിതതുളുമ്പുന്ന ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ് എല്ലോറ എന്ന ഗുഹാ ക്ഷേത്രം. ലോക പൈതൃകത്തില്‍ ഇടം നേടിയിട്ടുള്ള ഒന്നുകൂടിയാണ് എല്ലോറ. ബുദ്ധിസ്റ്റ് ജൈനിസ്റ്റ് ശിലാക്ഷേത്രമാണിത്‌.  5-ാം നൂറ്റാണ്ടിലോ 7-ാം നൂറ്റാണ്ടിലോ ആണ് എല്ലോറ നിര്‍മിക്കപ്പെട്ടതെന്ന്‌കരുതപ്പെടുന്നു. പുരാതന വാസ്തു കലയുടെയും ശില്‍പ്പകലയുടെയും അത്ഭുതക്കാഴ്ച്ചയാണ് എല്ലോറ.