Categories

അല്‍ മൊയ്തുവിന്റെ കള്ള് ജിഹാദ്


കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതെന്തോ അതാണ് ഒരു ഉപഭോക്തൃ സമൂഹത്തിലെ’സത്യം’. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാര്‍ത്തയാണ് ഒരു മാധ്യമ സമൂഹത്തിലെ സത്യം. അത് പൈങ്കിളിയാണെങ്കിലും ക്രിക്കറ്റാണെങ്കിലും തീവ്രവാദമാണെങ്കിലും അതില്‍ കയറി പിടിക്കുക എന്നതാണ് രീതി. വിപണിയുടെ രാഷ്ട്രീയം അതാണ്. മാധ്യമങ്ങളുടെ രാഷ്ട്രീയവും അത് തന്നെ.


al-moiduline

ബഷീര്‍ വള്ളിക്കുന്ന്

line

basheer-vallikkunnuഫേസ്ബുക്കിലെ മെസ്സേജ് ബോക്‌സിലേക്ക് ഒരു യൂടൂബ്  ലിങ്ക് തിരുകിക്കയറ്റിയിട്ട് ഒരാള്‍ ഇന്നലെ പറഞ്ഞു.. ‘ബഷീര്‍ക്കാ ഇതൊന്ന് കണ്ട് അഭിപ്രായം പറയൂ’. ഇത്തരം ലിങ്ക് അയച്ചു തരുന്നവരോട് സാധാരണ പറയാറുള്ളത് പോലെ ‘അല്പം തിരക്കിലാണ്.. സമയം പോലെ നോക്കാം’ എന്ന് പറഞ്ഞ് ഒഴിവാക്കി.

പക്ഷേ അതേ ലിങ്ക് തന്നെ മറ്റു ചിലരും കൈമാറിയപ്പോള്‍ ഇതെന്തെടാ സാധനം എന്ന് നോക്കാന്‍ വേണ്ടിയാണ് ലിങ്ക് വഴി യൂ ടൂബില്‍ കയറിയത്. കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി സാധനം കൊള്ളാമല്ലോ എന്ന്.

എന്നാല്‍ പിന്നെ ഒന്ന് ഷെയറിക്കളയാം എന്ന് കരുതിയാണ് ഈ പോസ്റ്റ്. ‘അല്‍ മൊയ്തു’ ഒരു വലിയ സംഭവമൊന്നുമല്ല. പതിനെട്ടു മിനുട്ട് മാത്രമുള്ള ഒരു ഷോര്‍ട്ട് ഫിലിം.

അതിന്റേതായ പരിധികളും പരിമിതികളും ഒരു അമച്വര്‍ സംരംഭമെന്ന നിലക്കുള്ള ബാലാരിഷ്ടതകളും ധാരാളമുള്ള ഒരു സാധനം. എന്നാലും ഒരു മീഡിയ സറ്റയര്‍ എന്ന നിലക്ക് ഒരു ചെറിയ പടക്കം പൊട്ടിക്കാന്‍  ‘അല്‍ മൊയ്തു’ ശ്രമിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

വാര്‍ത്തകളുടെ രാഷ്ട്രീയം നമുക്കെല്ലാം പരിചിതമാണ്. ജേര്‍ണലിസം കോഴ്‌സുകളില്‍ ക്ലാസ്സെടുക്കാന്‍ വരുന്ന വിദ്വാന്മാരൊക്കെ ആദ്യം പറയുന്ന ഒരു ഡയലോഗുണ്ട്. ‘പട്ടി മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയല്ല. മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ അത് വാര്‍ത്തയാകും’ എന്ന്.

ആളുകള്‍ക്ക് വായിക്കാനും കാണാനും ഹരമുള്ള എന്തെങ്കിലും ‘വെറൈറ്റി’ വേണം എന്നത് കൂടിയാണ് അപ്പറഞ്ഞതിന്റെ ഭാഷാര്‍ത്ഥം. പക്ഷേ ‘വെറൈറ്റി’ വരുത്താന്‍ വേണ്ടി ഉറക്കത്തില്‍ കണ്ടത് വാര്‍ത്തയാക്കി എഴുതരുത് എന്നതും ജേര്‍ണലസത്തിന്റെ ബാലപാഠമാണ്.

al-moidu-2പക്ഷേ അത്തരം ബാലപാഠങ്ങള്‍ നൂറ് വരിക്കാരെ കൂടുതല്‍ കിട്ടാന്‍ വേണ്ടി നമ്മുടെ മാധ്യമങ്ങള്‍ നിരന്തരം ബലി കഴിക്കുന്നു. റേറ്റിങ് ചാര്‍ട്ടുകള്‍ക്കും എ ബി സി കണക്കുകള്‍ക്കും വേണ്ടി എല്ലാ ബാലപാഠങ്ങളും വിസ്മരിക്കപ്പെടുന്നു.

കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതെന്തോ അതാണ് ഒരു ഉപഭോക്തൃ സമൂഹത്തിലെ’സത്യം’. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാര്‍ത്തയാണ് ഒരു മാധ്യമ സമൂഹത്തിലെ സത്യം. അത് പൈങ്കിളിയാണെങ്കിലും ക്രിക്കറ്റാണെങ്കിലും തീവ്രവാദമാണെങ്കിലും അതില്‍ കയറി പിടിക്കുക എന്നതാണ് രീതി. വിപണിയുടെ രാഷ്ട്രീയം അതാണ്. മാധ്യമങ്ങളുടെ രാഷ്ട്രീയവും അത് തന്നെ.

കേരളത്തിലെ വനിതാ പ്രസിദ്ധീകരണങ്ങള്‍ അടിച്ചു കസറുകയാണ്. പരസ്യങ്ങളുടെ പ്രളയം കാരണം മാസികയില്‍ നിന്ന് ദൈ്വവാരികയിലേക്ക് എല്ലാവരും മാറിക്കഴിഞ്ഞു. എന്നിട്ടും രക്ഷയില്ലാതെ ഒടുക്കത്തെ പരസ്യങ്ങള്‍ വരുമ്പോള്‍ ഒരു വാരികക്ക് പകരം രണ്ടെണ്ണം അച്ചടിച്ച് കൊടുക്കുകയാണ്.

അധികം താമസിയാതെ ഈ വനിതകളും മഹിളകളുമൊക്കെ വാരികകളായി മാറും. സെക്‌സും ഫാഷനും ഗോസിപ്പും സമാസമം ചേര്‍ത്ത് ഇത്തിരി ആരോഗ്യവും ബാക്കി വാരഫലരാശികളും ചേര്‍ത്ത് വിളമ്പിയാല്‍ ഇറങ്ങിയ ദിവസം തന്നെ ന്യൂസ് സ്റ്റാന്റ് കാലി. അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അപ്പോള്‍ അതാണ് ഇപ്പോഴത്തെ സത്യവും മാധ്യമ ധര്‍മവും.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നേറ്റീവ് ബാപ്പയോട് പ്രമേയത്തിലും അവതരണത്തിലും സാമ്യത പുലര്‍ത്തുന്നുണ്ട് അല്‍ മൊയ്തു. ആദ്യത്തേത് മ്യൂസിക് വീഡിയോയും ഇത് ഷോര്‍ട്ട് ഫിലിമുമാണ്.
അടുത്ത പേജില്‍ തുടരുന്നു

Page 1 of 212
Tagged with: |