എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയിലെ അധികഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാമെന്ന് റവന്യൂസെക്രട്ടറി; ഹോട്ടലും ബാങ്കും ഒഴിപ്പിക്കണം
എഡിറ്റര്‍
Wednesday 8th February 2017 7:58pm

LAW-academy
തിരുവനന്തപുരം:  പേരൂര്‍ക്കട ലോ അക്കാദമിയുടെ പത്തേക്കറോളം വരുന്ന അധികഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാമെന്ന് റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി. നിയമവകുപ്പുമായി ആലോചിച്ച് ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശ.

അക്കാദമിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമല്ല. അക്കാദമിയിലേക്കുള്ള വലിയ കവാടവും മതിലും പണിതിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണ്. കാന്റീന്‍ ഒഴിപ്പിച്ച് മതിലും കവാടവും പൊളിക്കാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശയില്‍ പറയുന്നു.


Read more: യു.പിയില്‍ ബി.ജെ.പിയുടെ ദളിത് സ്ഥാനാര്‍ത്ഥിക്ക് മേല്‍ജാതിക്കാരുടെ വീട്ടില്‍ ഇരിപ്പിടം നിലത്ത്; വെള്ളം കുടിക്കാന്‍ സ്വന്തം പാത്രം


ഹോട്ടല്‍, ബാങ്ക് എന്നിവയും ഒഴിപ്പിക്കണമെന്നും റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. അധികമായി വരുന്ന ഭൂമി കലക്ടര്‍ ഏറ്റെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തില്‍ അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തിയത്.

അതേ സമയം അക്കാദമിയുടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Advertisement