തിരുവനന്തപുരം: ഭൂമിയില്ലാത്ത 6037 ആദിവാസി കുടുംബങ്ങള്‍ക്ക് നൂറ് ദിവസത്തിനകം ഭൂമിലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭൂമി ലഭ്യമാക്കുക. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ നടപടികള്‍ ഉടനേ ആരംഭിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

നേരത്തേ ഭൂമി ഉണ്ടായിരുന്നവര്‍ക്കും പിന്നീട് നഷ്ടപ്പെട്ടവര്‍ക്കും ആറ് മാസത്തിനകം ഭൂമികണ്ടെത്തി നല്‍കും. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി സ്ഥലം ഉടനേ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി.

കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് റവന്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മണല്‍ക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ബംഗ്ലാദേശ് കോളനിക്കാര്‍ക്ക് വീട് നിര്‍മ്മിക്കാനായി പദ്ധതി തയ്യാറാക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.