കൊച്ചി: നടന്‍ ദിലീപിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം. ദിലീപിന്റെ ഡി സിനിമാസിനെതിരായ ആരോപണത്തിലാണ് അന്വേഷണം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്നായിരുന്നു ആരോപണം.


Dont Miss ഭാര്യയേയും സഹോദരിയേയും ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ; 15 ദിവസത്തിനകം അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കും; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രൂപാ ഗാംഗുലി


സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ലെന്നും സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നെന്നും ആരോപണമുണ്ടായിരുന്നു. അതിനിടെ പുനഃരന്വേഷണത്തിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.