എഡിറ്റര്‍
എഡിറ്റര്‍
സരിതയും മന്ത്രിമാരുമുള്ള ദൃശ്യങ്ങളുണ്ടെങ്കില്‍ പുറത്ത് വിടട്ടേ: തിരുവഞ്ചൂര്‍
എഡിറ്റര്‍
Saturday 23rd November 2013 11:51am

Thiruvanjoor Radhakrishnan

തിരുവനന്തപുരം: ##സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായരും മന്ത്രിമാരുമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്ത് വിടട്ടേയെന്ന് ആഭ്യന്തര മന്ത്രി ##തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ സരിതയും മന്ത്രിമാരുമുള്‍പ്പെടുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. മന്ത്രിമാരടക്കം 12 ഉന്നതരുടെ ദൃശ്യങ്ങള്‍ സരിത പകര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇതിന്റെ രണ്ട് കോപ്പികള്‍ തന്റെ കൈവശമുണ്ടെന്നും അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞിരുന്നു.

അതേസമയം, ചന്ദ്രിക പത്രത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വന്ന മുഖപ്രസംഗത്തെ  കുറിച്ച് അന്വേഷണത്തെ ഭയക്കുന്നവരാണ് ആരോപണമുന്നയിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിച്ചവരെ കുറിച്ച് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുന്നതിനെ ഭയക്കുന്നവരാണ് വിമര്‍ശിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം അഭിപ്രായം പറയാം.

അന്വേഷണം നടക്കുന്നത് കൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സരിതയും ഉന്നതരുമുള്ള കിടപ്പറ ദൃശ്യങ്ങള്‍ താന്‍ കണ്ടു: ജേക്കബ് മാത്യു

 

Advertisement