ഒരുകാലത്ത് മലയാള സിനിമയിലെ താരറാണിമാരായിരുന്ന രേവതിയും സുഹാസിനിയും വീണ്ടും ഒന്നിക്കുകയാണ്. മദ്ധ്യവയസ്‌കരായ രണ്ട് സത്രീകളുടെ കഥ പറയുന്ന ചിത്രം ഒരുക്കുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവി കുമാറാണ്.

Ads By Google

സിനിമയുടെ തിരക്കഥയും കാസ്റ്റിങ്ങും പൂര്‍ണമായതായും ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നും രവി കുമാര്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിലാണ് ആരംഭിക്കുന്നത്. ഫാദേഴ്‌സ് ഡേ എന്ന വ്യത്യസ്തമാര്‍ന്ന ചിത്രത്തിന് ശേഷം രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ലാലും ശ്രീനിവാസനും വേഷമിടുന്നുണ്ടെന്നാണ് സൂചന.

രേവതിക്കും സുഹാസിനിക്കുമൊപ്പം നമിതാ പ്രമോദും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമുണ്ടായ രേവതി സുഹാസിനി കൂട്ടുകെട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.