ലണ്ടന്‍ : ഒടുവില്‍ ഹാക്കര്‍മാര്‍ റോയിട്ടേഴ്‌സിനേയും പിടികൂടി. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്നലെയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. തങ്ങളുടെ വരവ് അറിയിക്കുന്നതിനായി സിറിയയെ കുറിച്ച് ഒരു വ്യാജ വാര്‍ത്തയും ട്വീറ്റ് ചെയ്തു.

Ads By Google

ഹാക്ക് ചെയ്ത് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ റോയിട്ടേഴ്‌സ് വാര്‍ത്ത ലോകത്തെ അറിയിച്ചു. @reuters tech ഹാക്ക് ചെയ്‌തെന്നും @reuters me എന്നതിലേക്ക് മാറ്റി എന്നുമാണ് റോയിട്ടേഴ്‌സ് പുറം ലോകത്തെ അറിയിച്ചത്. ഹാക്ക് ചെയ്‌തെന്ന് സംശയിക്കുന്ന അക്കൗണ്ട് നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

റോയിട്ടേഴ്‌സിന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ സിറിയയിലെ ഒരു വിമതനുമായുള്ള വ്യാജ ഇന്റര്‍വ്യൂ ആണ് ട്വീറ്റ് ചെയ്തിരുന്നത്.  തുടര്‍ന്ന്‌ ഇത്തരത്തിലുള്ള 22 ഓളം വ്യാജ ട്വീറ്റുകളും റോയിട്ടേഴ്‌സിന്റേതാണെന്ന രീതിയില്‍ ട്വിറ്ററില്‍ പ്രചരിച്ചു.

തോംസണ്‍ റോയിട്ടേഴ്‌സിന്റെ ഉടമസ്ഥതയിലാണ് റോയിട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നത്.

ട്വിറ്റര്‍ ഇതുവരെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.