മാരാരിക്കുളം: മാരാരിക്കുളത്ത് വനിതാ റിട്ടേണിങ് ഓഫീസറുടെ കണത്തടിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണനാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

രാധാകൃഷ്ണനോട് കീഴടങ്ങണമെന്ന് ഇന്നലെ സി.പി.ഐ.എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ സി.ജെ.എം കോടതി തള്ളിയിരുന്നു. രാധാകൃഷ്ണന്റെ നടപടി പാര്‍ട്ടിക്ക് വലിയ കളങ്കമായെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.