unemploymentമോസ്‌കോ: വിരമിക്കലിനുള്ള ഉയര്‍ന്ന പ്രായപരിധി റഷ്യ 65 ആക്കി ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ധനകാര്യമന്ത്രി സെര്‍ജി ഷതലോവ് ആണ് ഇക്കാര്യം അറിയിച്ചത്. പുരുഷന്‍മാര്‍ക്ക് 60 ഉം സ്ത്രീകള്‍ക്ക് 55 ഉം ആണ് നിലവിലെ പ്രായപരിധി.

ഘട്ടം ഘട്ടമായി പ്രായപരിധി 65 ആക്കി  ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്ന് സെര്‍ജി ഷതലോവ് വ്യക്തമാക്കി. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഒരു റേഡിയോ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

റഷ്യയില്‍ വിരമിക്കല്‍ പ്രായം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച് ഏറെ വര്‍ഷങ്ങളായി റഷ്യയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.