എഡിറ്റര്‍
എഡിറ്റര്‍
വിരമിച്ച ഹൈക്കോടതി ജഡ്ജിയെയും എഴുത്തുകാരെയും വിഘടനവാദി എഴുത്തുകാരാക്കി ജമ്മുകാശ്മീരില്‍ ഇന്റലിജന്‍സ് പട്ടിക
എഡിറ്റര്‍
Sunday 2nd July 2017 2:38pm

 

കാശ്മീര്‍: വിരമിച്ച ഹൈക്കോടതി ജഡ്ജിയെയും എഴുത്തുകാരെയും വിഘടനവാദികളായ എഴുത്തുകാരാക്കി സംസ്ഥാന ഇന്റലിജന്‍സ് പൊലീസ് വിങ്ങിന്റെ പട്ടിക. കഴിഞ്ഞ വര്‍ഷം വിരമിച്ച ഹസ്നയിന്‍ മസൂദിയുടെയും പത്രങ്ങളിലും മറ്റും കോളമെഴുതുന്നവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരെയുമാണ് പൊലീസ് വിഘടനവാദികളായ എഴുത്തുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.


Also read ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കത്തിച്ചുകളയും: മുസ്‌ലീം മാധ്യമപ്രവര്‍ത്തകനേയും കുടുംബത്തേയും അക്രമിച്ച് ബജ്‌റംഗദള്‍


ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്ര്‌ത്യേക ബ്രാഞ്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 20 കോളമിസ്റ്റുകള്‍, റിട്ടയേര്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒരു ഫോട്ടോഗ്രാഫര്‍ എന്നിവരെയാണ് പ്രശ്നക്കാരായ എഴുത്തുകാര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹസ്നയിന്‍ മസൂദിയുടെ പേരാണ് പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരമിച്ചതിനു ശേഷം പത്രങ്ങള്‍ക്ക് വേണ്ടി മസൂദി കോളം എഴുതാറുണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തിനെ വിഘടനവാദിയായ എഴുത്തുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായിരിക്കുന്നത്.

2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മസൂദിയുടെ മകന്‍ നാഷണല്‍ കോണ്‍ഫറന്‍സിന് വേണ്ടി മത്സരിച്ചിട്ടുണ്ട്. അദര്‍ സിയ, കാശ്മീര്‍ യുണിവേഴ്സിറ്റിയിലെ പ്രൊഫസറായ സയ്യ്ദ അഫ്സാന, നോര്‍ത്തേണ്‍ കൊളറാഡോ സര്‍വ്വകലാശാലയിലെ അസിറ്റന്‍ഡ് പ്രൊഫസര്‍ മുഹമ്മദ് ജൂനൈദ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.


Dont miss ‘അമ്മ’ നടീനടന്‍മാര്‍ക്ക് അപമാനകരം; കപടമാതൃത്വമുള്ള സംഘടന പിരിച്ചുവിടണം; ഇന്നസെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാറിന്റെ കത്ത്


മുതിര്‍ന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്‍ പട്ടിക തയ്യാറാക്കിയവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. വിവരശേഖരണത്തിനായുള്ള ഒരു രീതി മാത്രമാണിതെന്നും ‘സെഷനിസ്റ്റ്’ എന്നു പട്ടികയ്ക്ക് പേരുവന്നത് ക്ലറിക്കല്‍ വിഭാഗത്തിന്റെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഗവേഷക വിദ്യാര്‍ത്ഥി ഗൗഹ്വാര്‍ ഫസലിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവലങ്കയുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement