തദ്ദേശതിരഞ്ഞെടുപ്പില്‍ നാലുകോര്‍പ്പറേഷനുകളിലെ ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിനാണ് മുന്‍തൂക്കം. കൊല്ലത്തും തിരുവനന്തപുരത്തും സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. എന്നാല്‍ എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളായ തൃശ്ശൂരും കൊച്ചിയും കൈവിട്ടുപോയി. അതുമാത്രമല്ല തൃശ്ശൂരില്‍ നാണംകെട്ട തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്നു.

തൃശ്ശൂരില്‍ യു.ഡി.എഫിന് 45 ഉം എല്‍.ഡി.എഫിന് 6 ഉം ബി.ജെ.പിക്ക് 2 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കൊച്ചിയില്‍ യു.ഡി.എഫ് 46 എല്‍.ഡി.എഫ് 21 ബി.ജെ.പി രണ്ട് എന്ന ക്രമത്തിലാണ്. കൊല്ലത്തെ ഫലം എല്‍.ഡി.എഫിന് ആശ്വാസം നല്‍കുന്നതാണ്. 29സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. 16എണ്ണം യു.ഡി.എഫിനും കിട്ടി.

അവസാനഘട്ടം വരെ കടുത്ത മത്സരം നടന്ന തിരുവനന്തപുരത്ത് എല്‍.ഡി.എഫ് കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്ന് പറയാം.52 സീറ്റുകള്‍ നേടാനേ എല്‍.ഡി.എഫിന് കഴിഞ്ഞുള്ളൂ