Categories

സ്വര്‍ണം ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവ് ചെയ്യും: ചിദംബരം

P-Chidambaram

ന്യൂദല്‍ഹി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയിലെ നിയന്ത്രണത്തിന് ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇളവുവരുത്തുമെന്ന് ധനമന്ത്രി പി ചിദംബരം. ഇന്റര്‍നാഷനല്‍ കസ്റ്റംസ് ദിനത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, വിദേശവ്യാപാരക്കമ്മി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയ ശേഷം മാത്രമേ നിയന്ത്രണം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ ഇറക്കുമതിയില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം അവസാനത്തോടെ സ്വര്‍ണ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യാനാകുമെന്ന് ആത്മവിശ്വാസമുണ്ട്.

എന്നാല്‍ അതിന് വിദേശവ്യാപാരക്കമ്മി നിയന്ത്രണത്തിലാകേണ്ടതുണ്ട്. നിയന്ത്രണം സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നതിന് കാരണമായെന്നും എന്നാല്‍ വിദേശവ്യാപാരക്കമ്മി വരുതിയിലാക്കാന്‍ അത് അനിവാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളില്‍ സ്വര്‍ണ ഇറക്കുമതി 300 ടണ്‍ കവിഞ്ഞതോടെ വിദേശവ്യാപാരക്കമ്മി നിയന്ത്രണാതീതമായിരുന്നു. ഒരു ഘട്ടത്തില്‍ 88.2 ബില്യന്‍ ഡോളര്‍ എന്ന റെക്കോഡിലേക്ക് വിദേശവ്യാപാരക്കമ്മി ഉയരുകയുണ്ടായി. തുടര്‍ന്നാണ്, സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ 10 ശതമാനം വര്‍ധന വരുത്തിയത്.

തീരുവ വര്‍ധിപ്പിച്ചതിനത്തെുടര്‍ന്ന് സ്വര്‍ണ ഇറക്കുമതി മേയ് മാസത്തില്‍ 162 ടണ്‍ എന്നത്, നവംബറില്‍ 19.3 ടണ്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. രാജ്യത്തെ സ്വര്‍ണക്കടത്ത് പ്രതിമാസം മൂന്ന് ടണ്ണോളമാണെന്ന് ചിദംബരം പറഞ്ഞു. ക്രൂഡ് ഓയില്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ സ്വര്‍ണത്തിനെണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന