മുബൈ: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ കിരീടം നിലനിര്‍ത്തി. നിലവിലെ ചാമ്പ്യന്‍മാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ.  ഇന്നലെ നടന്ന മത്സരത്തില്‍ മുബൈയെ സമനിലയില്‍ തളച്ചാണ് റെസ്റ്റ് ഓഫ് ഇന്ത്യ കിരീടം   നേടിയത്.  51 വര്‍ഷത്തെ ഇറാനി കപ്പ് ചരിത്രത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യുടെ 26ാം കിരീടമാണ് ഇന്നലെ നേടിയത്.

Ads By Google

Subscribe Us:

ഒന്നാം ഇന്നിംഗ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ നേടിയ 117 റണ്‍സ് എന്ന ലീഡാണ് ഇവരെ വിജയത്തിലെത്തിച്ചത്. കളിയുടെ രണ്ടാം ഇന്നിംഗ്‌സില്‍ മുബൈയോട് മറുപടി ബാറ്റിംഗിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സോടെ ഡിക്ലയര്‍ ചെയ്തു.

കളി തങ്ങളുടെ വരുതിയില്‍വരുമെന്നുറപ്പായതോടെ 160 റണ്‍സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ കളി അവസാനിപ്പിക്കുകയായിരുന്നു.വസീം ജാഫര്‍ നേടിയ സെഞ്ചുറിയും, 4 സിക്‌സറും, 12 ഫോറുകളുമടിച്ച് 156 റണ്‍സുമായി പുറത്താകാതെ നിന്ന അംബാട്ടി റായുഡുവുമാണ്  റെസ്റ്റ് ഓഫ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്.

506 റണ്‍സാണ് കളിയുടെ ആകെ ലീഡ്. സ്‌കോര്‍ : റെസ്റ്റ് ഓഫ് ഇന്ത്യ : 526, 389 മുബൈ: 409, 160