മുംബൈ:ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് ആധിപത്യം. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റിന് 196 റണ്‍സെന്ന നിലയിലാണ് റെസ്റ്റ് ടീമിന്റെ സ്‌കോര്‍.

അമ്പാട്ടി റായിഡുവിന്റെ  സെഞ്ചുറിയാണ് ടീമിന് വിജയപ്രതീക്ഷയേകിയത്.  118 റണ്‍സാണ് റായിഡു നേടിയത്.

Ads By Google

ഇന്നലെ മൂന്നു വിക്കറ്റിന് 69 റണ്‍സോടെ രണ്ടാം ഇന്നിങ്‌സില്‍ ഉലഞ്ഞ റെസ്റ്റിനെ രക്ഷപ്പെടുത്തിയതും റായിഡുവാണ്.

രഞ്ജി ജേതാക്കളായ മുംബൈയ്‌ക്കെതിരെ കനത്ത പോരാട്ടമാണ് റെസ്റ്റ് ഓഫ് ഇന്ത്യന്‍ ടീം നടത്തിയത്. 413 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിക്കഴിഞ്ഞ റെസ്റ്റ് ഓഫ് ഇന്ത്യ കിരീടം ഉറപ്പാക്കിക്കഴിഞ്ഞു. 25ാം തവണയാണ് റെസ്റ്റ് ടീം കിരീടത്തിലെത്തുന്നത്.

40 റണ്‍സോടെ റെയ്‌നയും ക്രീസിലുണ്ട്. സ്‌കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ 526, നാലിന് 296. മുംബൈ 409