എഡിറ്റര്‍
എഡിറ്റര്‍
റെയ്ഡിനെ നേരിടാന്‍ മുളക് വെള്ളം കരുതിവെയ്ക്കണം: എം.വി ജയരാജന്‍
എഡിറ്റര്‍
Tuesday 5th June 2012 3:04pm

ഇവിടുത്തെ ഡി.വൈ.എസ്.പിയെ പോലുള്ള ഇവിടുത്തെ എസ്.ഐയെപ്പോലുള്ള ലീഗുകാരുടെ അച്ചാരം വാങ്ങിവരുന്ന പോലീസാണെങ്കില്‍ എല്ലാവീട്ടിലും നിങ്ങള്‍ മുളക് വെള്ളം കരുതിവെച്ചോളൂ. വേറെ നമുക്ക് വഴിയൊന്നും ഇല്ല.അതായിട്ടല്ല കേട്ടോ,ഇനി ഇവരൊരു കേസെടുക്കും ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ്.

മുളക് വെള്ളം കറിയ്ക്ക് വേണ്ടതാണ്. കറി പാചകം ചെയ്യാന്‍ എല്ലാ വീട്ടിലും മുളക് വെള്ളം വേണം. എ.കെ.ജി അടിയന്തരാവസ്ഥയുടെ കാലത്ത് സകല പുരുഷന്‍മാരേയും കോണ്‍ഗ്രസ് കൊടുക്കുന്ന ലിസ്റ്റനുസരിച്ച് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിപ്പിടിച്ചപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ്സുകാര്‍ എസ്.പിയുടെ വാഹനത്തില്‍, പോലീസിന്റെ വാഹനത്തില്‍ സഞ്ചരിച്ച് ഒറ്റുകാരായി നിന്ന് കമ്മ്യൂണിസ്റ്റ്കാരെ വേട്ടയാടിയപ്പോ അന്ന് നാട്ടിലെ ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് പറഞ്ഞതാണ് വീട്ടില്‍ ഉലക്ക കരുതി വെയ്ക്കണം. വീട്ടില്‍ മുളക് വെള്ളം കരുതിവെയ്ക്കണം വീട്ടില്‍ മീന്‍മുറിക്കുന്ന കത്തി മൂര്‍ച്ചയോടെ കരുതി വെക്കണം. ഉമ്മന്‍ചാണ്ടിയുടെ ഇന്നലത്തെ പ്രഖ്യാപനമനുസരിച്ച് പോലീസ് വീടുകളില്‍ നിയമപരമായി ചെയ്തികള്‍ക്ക് വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് ഇതേ രക്ഷയുള്ളു.

തളിപ്പറവ്പ് ഡി.വൈ.എസ്.പി ഓഫീസിലേക്കു സി.പി.ഐ.എം മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Advertisement