എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ കാലാവധി നീട്ടി
എഡിറ്റര്‍
Friday 24th August 2012 3:53pm

തിരുവനന്തപുരം: സംസ്ഥാന സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുപ്രകാരം ഈ വര്‍ഷം റിട്ടയര്‍ ചെയ്യാനിരുന്നവര്‍ക്കും 2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ തുടരാനാകും.

Ads By Google

സംസ്ഥാനത്തെ ഇ.എസ്.ഐ ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം ഗുണകരമാകും. ഡോക്ടര്‍മാര്‍ കൂട്ടമായി വിരമിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ കൂട്ടവിരമിക്കല്‍ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിന്റെ ആദ്യപടിയാണിതെന്ന് സൂചനയുണ്ട്.

Advertisement