എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാരോപണം: രാജിവെച്ചത് തന്റെ അന്തസ്സ് സംരക്ഷിക്കാനെന്ന് ജസ്റ്റിസ് ഗാംഗുലി
എഡിറ്റര്‍
Tuesday 7th January 2014 6:40pm

a.k-ganguly

കൊല്‍ക്കത്ത: ലൈംഗികാരോപണത്തെ തുടര്‍ന്ന് വെസ്റ്റ് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത് തന്റെ അന്തസ്സ് സംരക്ഷിക്കാനെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ##എ.കെ. ഗാംഗുലി.

കഴിഞ്ഞ ദിവസമാണ് ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രാജിക്കത്തിലും ഗാംഗുലി വ്യക്തമാക്കുന്നുണ്ട്.

യുവ അഭിഭാഷകയാണ് ഗാംഗുലിക്കെതിരെ ലൈംഗികാരോപണമുന്നയിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ മൂന്നംഗ കമ്മീഷന്‍ ഗാംഗുലിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണമാണെന്നായിരുന്നു ഗാംഗുലിയുടെ വിശദികരണം.

ആരോപണത്തെ തുടര്‍ന്ന് ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Advertisement