എഡിറ്റര്‍
എഡിറ്റര്‍
രാജിതീരുമാനം; നാളത്തെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം: പി.സി ജോര്‍ജ്
എഡിറ്റര്‍
Wednesday 5th March 2014 11:00am

p.c-george.

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ചീഫ് വിപ്പ് സ്ഥാനം രാജി വെക്കുന്ന കാര്യത്തില്‍ നാളത്തെ ഉന്നതാധികാരസമിതി യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് പി.സി ജോര്‍ജ്.

നാളെ ആറ് മണിക്ക് കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയുടെ യോഗം ചേരും. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുക്കും.

താനൊറ്റയ്ക്ക് തീരുമാനമെടുത്ത് കെ.എം മാണിയ്ക്കും പാര്‍ട്ടിയ്ക്കും മോശമുണ്ടാക്കില്ല. അതുകൊണ്ടാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍ാകാതിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ജോര്‍ജ് നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു.

അതേസമയം കസ്തൂരിംഗന്‍ വിഷയത്തില്‍ രാജി വെക്കേണ്ടവര്‍ക്ക് ആവാമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍ പറഞ്ഞു.

മുന്നണിയില്‍ തുടരണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും മലയോര കര്‍ഷകര്‍ക്ക് മറ്റ് ആശങ്കകളൊന്നുമില്ലെന്നും ഹസ്സന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പരിഗണിച്ച് കേന്ദ്രം കരട് വിജ്ഞാപനമിറക്കുമെന്നറിയിച്ചിരുന്നെങ്കിലും ഏറെ വൈകിയാണ് കരട് വിജ്ഞാപനമില്ല എന്നറിയുന്നത്.

ഇതോടെയാണ് രാജി മുഴക്കിയ നേതാക്കള്‍ തീരുമാനം കടുപ്പിച്ചത്. പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന ഘടകകക്ഷികളുള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ അനുനയിപ്പിച്ചിരുന്നത് ഈ കരട് വിജ്ഞാപനത്തിന്റെ പേരിലായിരുന്നു.

എന്നാല്‍ കരട് വിജ്ഞാപനം പോലുമില്ലാത്ത സാഹചര്യത്തില്‍ ഇനി സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് മാണി വിഭാഗത്തെ അനുനയിപ്പിയ്ക്കുക എളുപ്പമല്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലകളിലുള്ള ശക്തമായ പ്രതിഷേധം തങ്ങളുടെ വോട്ട് ബാങ്കിനെ സാരമായി ബാധിക്കുമെന്ന കാരണത്താലാണ് മാണി വിഭാഗം റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്.

Advertisement