തിരുവനന്തപുരം:  സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്ന് ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കും. സമരം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് സൂചന.

Ads By Google

രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണിവരെയാണ് പണിമുടക്ക്.

വിവിധ ആശുപത്രികളിലായി 2,400 റസിഡന്റ് ഡോക്ടര്‍മാരാണ് ഉള്ളത്. ആരോഗ്യ സര്‍വകലാശാല 20 ഇരട്ടിയായി ഉയര്‍ത്തിയ ഫീസ് നിരക്ക് പിന്‍വലിക്കുക, ദേശീയ ശരാശരിയോട് ചേരുന്നവിധം ശമ്പളം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

എല്ലാ അത്യാഹിത വിഭാഗങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റുഗ്രാജുവേറ്റ് അസോസിയേഷന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിലേക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍ ഓഫിസിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.