തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ദക്ഷിണ മേഖല എ.ഡി.ജി.പിയായി എ.ഹേമചന്ദ്രനെയും ഉത്തരമേഖല എ.ഡി.ജി.പിയായി ശങ്കര്‍ റെഡ്ഡിയെയും നിയമിച്ചു. എസ്.എം.വിജയാനന്ദനാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.

Ads By Google

രാജേഷ് ദിവാന്‍ പോലീസ് ട്രെയിനിങ് കോളേജിന്റെ ചുമതല വഹിക്കും. പോലീസ് ആസ്ഥാനത്തെ ഭരണരംഗം ടി. ചന്ദ്രശേഖരന്റെ കീഴിലും ഫയര്‍ഫോഴ്‌സ് ജങ് പാംഗിയുടെ നേതൃത്വത്തിലുമാകും.

പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായി മഹേഷ് കുമാര്‍ സിഗ്ലയെ നിയമിച്ചു. ആര്‍.ശ്രീലേഖയ്ക്കാണ് വിജിലന്‍സിന്റെ ചുമതല.