എഡിറ്റര്‍
എഡിറ്റര്‍
രശ്മി വധം: ബിജു രാധാകൃഷ്ണന് ജീവപര്യന്തം
എഡിറ്റര്‍
Friday 24th January 2014 1:28pm

biju-radhakrishnan-2

കൊല്ലം: രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവ്. ബിജുവിന്റെ അമ്മ രാജമ്മാളിന് 3 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

പരമാവധി ശിക്ഷയാണ് രാജമ്മാളിന് നല്‍കിയത്. ബിജു 1 ലക്ഷം രൂപയും രാജമ്മാള്‍ 50000 രൂപയും പിഴ അടക്കണം.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജുവും രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.

കൊലപാതകം, സ്ത്രീ പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ബിജുവിന്റെ അമ്മ രാജമ്മാള്‍.

കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് രാജമ്മാളിനെതിരെ ചുമത്തിയിരിക്കുന്നത്.

മൂന്ന് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസാതിവിച്ചിരിക്കുന്നത്. സരിത നായര്‍, ഷാലു മേനോന്‍ എന്നിവരടക്കം 43 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. മൂന്ന് സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്.

കേസില്‍ സരിതയെ പ്രതിചേര്‍ക്കണമെന്ന ഹരജി കോടതി തള്ളിയിരുന്ു.

2008 ഫെബ്രുവരി മൂന്നിന് ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ വച്ചാണ് രശ്മി കൊല്ലപ്പെട്ടത്. നിര്‍ബന്ധിച്ച് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സംഭവ സമയത്തുണ്ടായിരുന്ന മൂന്ന് വയസ് മാത്രം പ്രായമുള്ള ഇവരുടെ മകനാണ് കേസിലെ ഒന്നാം സാക്ഷി.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിവാഹം കഴിക്കാനാണ് രശ്മിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ അഞ്ച് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2008 ജനുവരി 28നാണ് കേസന്വേഷണം െ്രെകം ബ്രാഞ്ച് ഏറ്റെടുത്തത്. 2013 മേയ് 23ന് ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സി.ജി സുരേഷ്‌കുമാര്‍ ഏറ്റെടുക്കുകയായിരുന്നു.

Advertisement