മുംബൈ : വ്യാവസായിക വളര്‍ച്ചാനിരക്ക് കുറയുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന പണ-വായ്പാ അവലോകനത്തില്‍ റിസര്‍വ്വ് ബാങ്ക് വായ്പാ നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.

എന്നാല്‍, കഴിഞ്ഞമാസം പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ വായ്പ്പാനിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് പിന്തിരിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
അടുത്ത ആഴ്ച്ച വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വേറെയുമുണ്ട്.

Subscribe Us:

കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ പകരം ആരുവരുമെന്നതും വിപണിയെ സ്വാധീനിക്കും.

യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യതയാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ആഗോള തലത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ആഗോള വിപണി.