ന്യൂദല്‍ഹി: ഇല്ലാത്ത ലാഭം ഉണ്ടാക്കിപ്പറയുകയോ ലാഭം പെരുപ്പിച്ച് കാണിക്കുകയോ ചെയ്യരുതെന്ന് പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മേധാവികള്‍ക്കയച്ച കത്തിലാണ് ധനമന്ത്രാലയത്തിന്റെ ഈ നിര്‍ദേശം. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ബാങ്കുകള്‍ തിരുത്തലിന് തയ്യാറാവുന്നില്ലെന്ന് ധനമന്ത്രാലയം കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് പൊതുമേഖല ബാങ്കുകളുടെ ഈ പെരുപ്പിച്ച് കാണിക്കല്‍ കണ്ടെത്താറ്. ഓരോ വര്‍ഷത്തെയും ലാഭം യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാളും ഉയര്‍ത്തിക്കാട്ടുന്ന രീതിയാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ കിട്ടാക്കടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്.

Subscribe Us:

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസ കാലയളവില്‍ ബാങ്കുകളുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടായത് കിട്ടാക്കടങ്ങള്‍ കൂടിയതു കാരണമാണ്. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനയെക്കുറിച്ച് വിലയിരുത്താന്‍ റിസര്‍വ് ബാങ്ക് ഉടന്‍ യോഗം വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Malayalam News

Kerala News In English