എഡിറ്റര്‍
എഡിറ്റര്‍
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി; പലിശനിരക്കും കൂടും
എഡിറ്റര്‍
Tuesday 28th January 2014 1:16pm

reserve-bank-of-india

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 8 ശതമാനമാക്കി.

റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന തുകക്ക് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ നിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ച് ഏഴ് ശതമാനവുമാക്കിയിട്ടുണ്ട്.

റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പക്ക് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്.

ഭക്ഷ്യവിലപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയത്.

അതേസമയം, കരുതല്‍ ധനാനുപാതത്തില്‍(സി.ആര്‍.ആര്‍) മാറ്റമില്ല. സി.ആര്‍.ആര്‍ നിരക്ക് 4 ശതമാനമായി തുടരും. ഭക്ഷ്യവിലപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ നിരക്കുകള്‍ ഉയര്‍ത്തിയത്.

പണപ്പെരുപ്പവും ഉപഭോക്തൃ വിലസൂചികയും പത്തില്‍ താഴെയായ സാഹചര്യത്തില്‍ ആര്‍.ബി.ഐ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന ധാരണ.

അതേസമയം, ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ തികച്ചും അപ്രതീക്ഷിതമായാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പണപ്പെരുപ്പം കുറക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ആളായായിരുന്ന രഘുറാം രാജനെ വിലയിരുന്നപ്പെട്ടിരുന്നത്.

പ്രതീക്ഷിച്ചതിലും വേഗതയില്‍ പണപ്പെരുപ്പം കുറക്കാന്‍ സാധിച്ചാല്‍ സമ്പത്തിക രംഗത്ത് കൂടുതല്‍ ഉത്തേജന നടപടികള്‍ക്ക് തയ്യാറാവുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കി.

Advertisement