എഡിറ്റര്‍
എഡിറ്റര്‍
വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ റിവേഴ്‌സ് നിരക്കുകളില്‍ മാറ്റമില്ല
എഡിറ്റര്‍
Tuesday 30th October 2012 9:28am

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയ അവലോകനത്തില്‍ കരുതല്‍ ധനാനുപാതം കാല്‍ ശതമാനം കുറച്ചു. അതേസമയം മുഖ്യ വായ്പാ നിരക്കുകളായ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റിയില്ല.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 8 ശതമാനമായും ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 7 ശതമാനമായും തുടരും.

Ads By Google

ആര്‍.ബി.ഐ ഈ വര്‍ഷത്തെ പണപ്പെരുപ്പ അനുപാതം 7.5 ശതമാനമായി ഉയര്‍ത്തുകയും സാമ്പത്തിക വളര്‍ച്ചാ അനുമാനം 5.8 ശതമാനമായി താഴ്ത്തുകയും ചെയ്തു.

നാണ്യപ്പെരുപ്പം ഉയര്‍ന്ന തലത്തിലാണെങ്കിലും ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇതു കുറയുമെന്നും ആര്‍.ബി.ഐ പറയുന്നു.

ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് നിലനില്‍ക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം സാമ്പത്തിക രംഗം 5.7% വളര്‍ച്ച കൈവരിക്കുമെന്ന് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നുണ്ട്.

ആഗോള സാമ്പത്തിക മേഖലയും മാന്ദ്യത്തെ നേരിടുകയാണ്. ഇതു വ്യാപാരത്തെയും ബാധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടും.

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. അടിസ്ഥാന സൗകര്യ വികസന മേഖല ശക്തിപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്നും ആര്‍.ബി.ഐ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

Advertisement