എഡിറ്റര്‍
എഡിറ്റര്‍
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വളര്‍ച്ചാനിരക്കിനെ ബലികഴിക്കേണ്ടിവന്നെന്ന് റിസര്‍വ് ബാങ്ക്
എഡിറ്റര്‍
Friday 31st August 2012 9:12am

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പൊള്ളുന്ന വിലകള്‍ പിടിച്ചുനിര്‍ത്താനായി സാമ്പത്തിക വളര്‍ച്ചാനിരക്കിനെ ബലികഴിക്കേണ്ടിവന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു. ഏഷ്യാ സൊസൈറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന 17ന് റിസര്‍വ് ബാങ്കിന്റെ ഇടക്കാല അവലോകനയോഗത്തില്‍ പലിശനിരക്ക് താഴ്ത്താന്‍ സാധ്യതയുണ്ടോയെന്ന എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Ads By Google

2010 മാര്‍ച്ചിനും 2011 ഒക്ടോബറിനും ഇടയില്‍ പണപ്പെരുപ്പം കുറയ്ക്കാനായി ആര്‍.ബി.ഐ നിരക്കുകള്‍ 13 തവണ ഉയര്‍ത്തി. ഈ കാലഘട്ടത്തില്‍ പലിശ നിരക്കുകള്‍ 3.75% ആണ് ഉയര്‍ത്തിയത്. പണപ്പെരുപ്പത്തിന്റെ സമ്മര്‍ദം ചൂണ്ടിക്കാട്ടി ജൂലൈയിലെ നിരക്ക് പരിശോധനയില്‍ ആര്‍.ബി.ഐ പലിശ നിരക്കുകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ല.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക കമ്മി ജി.ഡി.പിയുടെ 5.76% ആയി ഉയര്‍ന്നു. ഉയര്‍ന്ന ഇന്ധന സബ്‌സിഡിയായിരുന്നു ഇതിന് കാരണം. സാമ്പത്തിക കമ്മി ജി.ഡി.പിയുടെ 5.1% ആയി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തിന്റെ തോത് വളരെ ഉയര്‍ന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കടുത്ത നയങ്ങള്‍ സ്വീകരിച്ചത്. വര്‍ച്ചാനിരക്കിനെ പലപ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി അവഗണിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇത് കുറഞ്ഞകാലത്തേക്ക് മാത്രമായിരിക്കും. 2010ല്‍ വിലക്കയറ്റത്തിന്റെ തോത് 11 ശതമാനമായിരുന്നു. അത് ഏഴുശതമാനത്തിലേക്ക് താഴ്ത്താന്‍ കഴിഞ്ഞു. കടുത്ത നയം സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ വിലകള്‍ വീണ്ടും കുതിക്കുമായിരുന്നു.

വളര്‍ച്ചയ്ക്ക് ദോഷം ചെയ്യാതെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് ബാങ്കിന്റെ ശ്രമം. പാവപ്പെട്ടവരുടെ മൗനത്തിനാണ് ബാങ്ക് ചെവികൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Advertisement