മുംബൈ : റിസര്‍വ്വ് ബാങ്ക് മുഖ്യ വായ്പ്പാ നിരക്കുകള്‍ കുറച്ചില്ല. തിങ്കളാഴ്ച്ച നടന്ന പണ-വായ്പാ നയഅവലോകനത്തിലാണ് റിസര്‍വ്വ് ബാങ്ക് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്.

നയഅവലോകനത്തില്‍ റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ ശതമാനം കുറയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ റിപ്പോ നിരക്ക് എട്ട് ശതമാനമായി തന്നെ നിലനിര്‍ത്തുകയായിരുന്നു.

Subscribe Us:

രാജ്യത്തെ വ്യവസായ വളര്‍ച്ച നിരക്ക് പിന്നോട്ട് പോവുന്നത് സാഹചര്യത്തില്‍ വളര്‍ച്ചാനിരക്ക് തിരി ച്ചുപിടിക്കുന്നതിനായി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് കരുതിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരക്കുകള്‍ കുറച്ചാല്‍ പണപ്പെരുപ്പം വീണ്ടും കുറയുമെന്നാണ് ആര്‍.ബി.ഐ വിലയിരുത്തിയത്. നിലവില്‍ പണപ്പെരുപ്പം ഉയര്‍ന്ന് 7.55 ശതമാനമായിട്ടുണ്ട്.

എന്നാല്‍ റിസര്‍വ്വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കാത്തതിനെ തുടര്‍ന്ന് ഓഹരി വിപണികള്‍ താഴ്ന്നു. ആര്‍.ബി.ഐ യുടെ പ്രഖ്യാപനം വന്നതോടെ ദിവസങ്ങളായി മുന്നേറുകായിരുന്ന സെന്‍സെക്‌സ് താഴോട്ട് പോയി. ഇന്ന് രാവിലെ സെന്‍സെക്‌സ് 17000 കടന്നിരുന്നു.