എഡിറ്റര്‍
എഡിറ്റര്‍
2005ന് മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള സമയപരിധി നീട്ടി
എഡിറ്റര്‍
Tuesday 4th March 2014 7:15am

money2

ന്യൂദല്‍ഹി: 2005ന് മുമ്പ് അച്ചടിച്ച കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി.

ഇവ അടുത്ത വര്‍ഷം ജനുവരി ഒന്നിന് മുമ്പായി മാറ്റിയെടുത്താല്‍ മതിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

നോട്ടുകള്‍ മാറാന്‍ ബാങ്കുകളില്‍ പ്രത്യേക സൗകര്യമുണ്ടാക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

2005ന് മുമ്പുള്ള നോട്ടുകള്‍  അച്ചടിച്ച വര്‍ഷം രേഖപ്പെടുത്താത്തവയാണ്.

ഏപ്രില്‍ ഒന്നിന് മുമ്പായി വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍ പിന്‍വലിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആദ്യം അറിയിച്ചിരുന്നത്.

കള്ളനോട്ട് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനവുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് വന്നത്.

ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisement