ന്യൂദല്‍ഹി: രാജ്യത്തെ ബാങ്കുകളെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കരുതല്‍ ധനാനുപാതം കുറക്കുന്നു. വിപണിയിലേക്കുള്ള പണ ലഭ്യത ഉയര്‍ത്തുകയാണ് ലക്ഷ്യം. കരുതല്‍ ധനാനുപാതം കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെ കുറക്കാനാണ് പദ്ധതി.

ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം റിസര്‍വ് ബാങ്കില്‍ കരുതല്‍ ധനമായി സൂക്ഷിക്കണം. ഇത് നിലവില്‍ ആറ് ശതമാനമാണ്. ഇതാണ് 5.75 ശതമാനമായോ 5.50 ശതമാനമായോ താഴ്ത്താന്‍ ഉദ്ദേശിക്കുന്നത്. കരുതല്‍ ധനാനുപാതം താഴ്ത്തിയാല്‍ ബാങ്കുകള്‍ക്ക് 15,000 കോടി രൂപ ലഭിക്കും. ഇത് വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയുകയും ചെയ്യും.

ഡിസംബര്‍ 16ന് മുമ്പ് കരുതല്‍ ധനാനുപാതം കുറക്കുമെന്നാണ് സൂചന.

Malayalam News
Kerala News in English