എഡിറ്റര്‍
എഡിറ്റര്‍
പലിശനിരക്കില്‍ മാറ്റം വരുത്താതെ പുതിയ വായ്പാ നയവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
എഡിറ്റര്‍
Monday 17th June 2013 8:15pm

reserve-bank-of-india

മുംബൈ:  ബാങ്ക് നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മദ്ധ്യകാല വായ്പാ നയം പ്രഖ്യാപിച്ചു.
Ads By Google

വാണിജ്യ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനമായി തന്നെ തുടരും.

ബാങ്കുകളില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ച് പണം വാങ്ങുമ്പോള്‍ വായ്പയായ റിവേഴ്‌സ് റിപ്പോ 6.25 ശതമാനമായും തുടരും.

എന്നാല്‍ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതത്തില്‍ നാല് ശതമാനം വര്‍ദ്ധനവേര്‍പ്പെടുത്തിയിട്ടുണ്ട്.

നാണയപ്പെരുപ്പം താഴ്ന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരും, വ്യവസായിക മേഖലയും ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ഇതിന് റിസര്‍വ് ബാങ്ക് ഓഫ് വഴങ്ങിയില്ല.

കറന്റ് അക്കൗണ്ട് കമ്മി കുറക്കുന്നതിനാണ് ഇപ്പോള്‍ പ്രധാനന്യം നല്‍കുന്നതെന്ന് ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ ഡി.സുബ്ബറാവു അറിയിച്ചു.

ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും പണപ്പെരുപ്പത്തെ ബാധിക്കാനിടയുണ്ടെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടി.  ഇന്ത്യയെ പോലുള്ള ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement