എഡിറ്റര്‍
എഡിറ്റര്‍
ദലിതര്‍ കഴിഞ്ഞാല്‍ സംവരണാവകാശം മുസ്‌ലീങ്ങള്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 30th November 2012 12:45am

ന്യൂദല്‍ഹി: ദലിതര്‍ കഴിഞ്ഞാല്‍ സംവരണാവകാശം പിന്നോക്ക ഹിന്ദുക്കളേക്കാള്‍ മുസ്‌ലീങ്ങള്‍ക്കാണെന്ന് ന്യൂനപക്ഷ കാര്യ സഹമന്ത്രി നിനോങ് എറിങ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി അഹമ്മദാബാദ് ഐ.ഐ.എം നടത്തുന്ന മുസ്‌ലീം വിദ്യാഭ്യാസ തൊഴില്‍ പഠന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയതായി നിനോങ് എറിങ് ലോക് സഭയില്‍ ജോസ്.കെ.മാണിക്ക് മറുപടി നല്‍കി.

Ads By Google

വിവേചനത്തില്‍ നിന്ന് രക്ഷ നേടാനാണ് മുസ്‌ലീങ്ങള്‍ സ്വയം തൊഴിലില്‍ താത്പര്യമെടുക്കുന്നതെന്ന കണ്ടെത്തലും പഠനത്തിലുണ്ട്. അഹമ്മദാബാദ് ഐ.ഐ.എം ഇക്കണോമിക്‌സ് പ്രഫസര്‍ രാകേഷ് ബസന്തിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

പഠന റിപ്പോര്‍ട്ടിലെ വിലയിരുത്തലുകള്‍ സ്ഥാപനത്തിന്റേതല്ല, തയ്യാറാക്കിയവരുടേതാണെന്ന് വ്യക്തമാക്കിക്കൊണ്ട് വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തി. മുസ്‌ലീങ്ങള്‍ക്കിടയില്‍ അനീതിയ്ക്ക് ഇരയാകുന്നെന്ന വിചാരം മറ്റു മതക്കാരേക്കാള്‍ കൂടുതലായുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലീങ്ങളുടെ പങ്കാളിത്തം കുറവാണ്. പ്രത്യേകിച്ച് നഗരങ്ങളില്‍. പക്ഷേ ഈയിടെയായി ഇതില്‍ മാറ്റം വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലീം പങ്കാളിത്തം തീരെ കുറവാണ്.

സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിടുന്ന മുസ്‌ലീങ്ങള്‍ തുടര്‍ന്ന് നില മെച്ചപ്പെടുത്തുന്നതായി കാണാം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങളെ കുറിച്ച് മുസ്‌ലീങ്ങള്‍ക്ക് കാര്യമായ മതിപ്പില്ല.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് പഠനം നിര്‍ത്തുന്നവരുടെ സംഖ്യ മുസ്‌ലീങ്ങള്‍ക്കിടയില്‍ ഏറെ കൂടുതലാണ്. അപ്പര്‍ പ്രൈമറി കഴിയുന്നതോടെ കൊഴിഞ്ഞ് പോക്ക് വ്യാപകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Advertisement