എഡിറ്റര്‍
എഡിറ്റര്‍
വലിയ വിമാനങ്ങള്‍ കോഴിക്കോട്ട് ഇറങ്ങാന്‍ അനുവദിക്കണമെന്ന് എയര്‍പോര്‍ട്ട് കമ്മിറ്റി
എഡിറ്റര്‍
Wednesday 5th June 2013 12:23am

karippur

കോഴിക്കോട്: വലിയ വിമാനങ്ങള്‍ കോഴിക്കോട്ട് ഇറങ്ങാന്‍ അനുവദിക്കണമെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ആവശ്യപ്പെട്ടു.

വലിയ വിമാനങ്ങള്‍ക്ക് റണ്‍വേ നീളം കൂടുതല്‍ വേണമെന്നുള്ള ഉത്തരവ് പിന്‍വലിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ തയ്യാറാകണമെന്ന് മലബാര്‍ ചേമ്പര്‍ പ്രസിഡന്റ് അലോക്കുമാര്‍ സാബു കലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads By Google

പ്രധാനമന്ത്രി, കേന്ദ്ര പ്രവാസികാര്യമന്ത്രി, വ്യോമയാന മന്ത്രി, മനുഷ്യവിഭവശേഷി സഹമന്ത്രി, സംസ്ഥാന ഗതാഗത മന്ത്രി എന്നിവര്‍ക്ക് ഇമെയില്‍ സന്ദേശത്തിലൂടെ നിവേദനമയച്ചു.

കോഴിക്കോട് വിമാനത്താവള വികസനത്തിനുവേണ്ട ഭൂമി മതിയായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വിദേശ വിമാനസര്‍വീസുകളും എയര്‍ ഇന്ത്യയും വലിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ പുതിയ ഉത്തരവ് പ്രവാസികളുടെ യാത്രാക്ലേശം വര്‍ധിപ്പിക്കും.

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിച്ച് 9,300 അടി ആക്കിയ കാലംമുതല്‍ ഇന്നേവരെ വലിയ വിമാനങ്ങള്‍ സുഗമമായി ഇറങ്ങുന്നുണ്ട്.

Advertisement