എഡിറ്റര്‍
എഡിറ്റര്‍
‘ധാര്‍മ്മികത ഇല്ലാത്ത ചാനല്‍’; റിപ്പബ്ലിക്കില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു; കൂടുതല്‍ ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നു
എഡിറ്റര്‍
Tuesday 16th May 2017 6:56pm

മുംബൈ: അര്‍ണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു. ബിസിനസ് റിപ്പോര്‍ട്ടറും അവതാരകയുമായ ചൈതി നരൂലയാണ് രാജി വെച്ചത്. ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചൈതിയുടെ രാജി.

സി.എന്‍.എന്‍-ഐ.ബി.എന്‍, ഇ.ടി നൗ, വിയോണ്‍ ടി.വി എന്നീ സ്ഥാപനങ്ങളില്‍ ബിസിനസ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചയാളാണ് ചൈതി. എന്നാല്‍ ചൈതിയുടെ രാജി വിവരം മറച്ച് വെച്ച് അവരെ പുറത്താക്കിയെന്നാകും അര്‍ണാബ് ഗോസ്വാമി പ്രചരിപ്പിക്കുക എന്നാണ് ചൈതിയുടെ സുഹൃത്ത് പറയുന്നത്.


Also Read: കേരളത്തിലെ സമാധാനം ആര്‍.എസ്.എസിന്റെ ഔദാര്യം; തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടാല്‍ തലയറുക്കും: കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്


അതേസമയം കൂടുതല്‍ ജീവനക്കാര്‍ ഉടന്‍ രാജി വെക്കുമെന്നാണ് റിപ്പബ്ലിക്ക് ചാനലിനുള്ളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ചാനലിലെ എഡിറ്റോറിയല്‍ വിഭാഗത്തിന് പുറമേ സാങ്കേതിക വിഭാഗത്തില്‍ നിന്നും ജീവനക്കാര്‍ രാജി വെക്കുമെന്നാണ് അറിയുന്നത്.

ചൈതി നരൂലയുടെ രാജി സംബന്ധിച്ച് റിപ്പബ്ലിക്ക് ചാനലിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. മെയ് ആറിനാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. സംപ്രേക്ഷണം ആരംഭിച്ച് പത്ത് ദിവസം തികയുമ്പോഴാണ് ചാനലില്‍ നിന്നുള്ള ആദ്യ രാജിയെന്നതുംമ ശ്രദ്ധേയമാണ്.


Don’t Miss: ‘ആ ചോദ്യത്തിനുള്ള മറുപടിയാണ് പുതിയ ചിത്രം’; ലാല്‍ജോസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍


ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ വാര്‍ത്തയുമായാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. പിന്നീട് ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെയും ശശി തരൂരിനെതിരേയും വാര്‍ത്തകളുമായി ചാനല്‍ രംഗത്തെത്തിയെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. റിപ്പബ്ലിക്ക് ചാനലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശശി തരൂര്‍ പ്രതികരിച്ചത്.

വാര്‍ത്തകളില്‍ കൃത്രിമം കാണിച്ച് കാഴ്ച്ചക്കാരെ കൂട്ടുന്നതായി കാണിച്ച് റിപ്പബ്ലിക്ക് ചാനലിനെതിരെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ധാര്‍മ്മികത ചൂണ്ടിക്കാണിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ രാജി.

Advertisement