ന്യദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളം പടയണിയും തെയ്യവും അവതരിപ്പിച്ചു. രാജ്പഥില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദേശീയപതാക ഉയര്‍ത്തി.

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കാണ് ഇത്തവണത്തെ മുഖ്യാതിഥി. പരേഡിനു മുന്നോടിയായി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ജ്യോതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പുഷ്പചക്രം അര്‍പ്പിച്ചു.