ന്യൂദല്‍ഹി: രാജ്യം ഇന്ന് അറുപത്തൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കനത്തസുരക്ഷാവലയത്തോടെ രാവിലെ രാജ്പഥില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദേശീയപതാക ഉയര്‍ത്തി.

അതീവസുരക്ഷയുടെ ഭാഗമായി ദല്‍ഹിയുടെ അതിര്‍ത്തികള്‍ ഇന്നലെ രാത്രി തന്നെ അടച്ചിരുന്നു. ഇത്തവണ മുഖ്യാതിഥി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കാണ്.

രാഷ്ട്രപതിഭവനില്‍ നിന്ന് രാജ്പഥിലൂടെ ചെങ്കോട്ടവരെ നീളുന്ന റിപ്പബ്ലിക് ദിന പരേഡിന് സുരക്ഷയൊരുക്കാന്‍ 18,000 അര്‍ധസൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. കനത്ത മൂടല്‍ മഞ്ഞുമൂലം രാവിലെ പത്തിനു ശേഷമാണ് പരേഡും പതാക ഉയര്‍ത്തലും നടന്നത്.