തൃശൂര്‍: തിരുവമ്പാടി ദേവസ്വം ബോര്‍ഡില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗത്വം നല്‍കണമെന്ന വിധിക്ക് സ്റ്റേ. തൃശൂര്‍ മുന്‍സിഫ് കോടതിയുടെ വിധി ജില്ലാ കോടതിയാണ് സ്റ്റേ ചെയ്തത്. ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ് നല്‍കിയത്.

തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി ദേവസ്വം സമിതിയില്‍ മറ്റ് ഹിന്ദു വിഭാഗങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു ഈ സുപ്രധാന വിധി. നിലവില്‍ ചില ജാതി വിഭാഗത്തില്‍പെട്ട ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഭരണസമിതിയിലും ദേവസ്വത്തിലും പങ്കാളിത്തമുള്ളത്.

Subscribe Us:

പട്ടികജാതിക്കാര്‍ക്കോ മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്കോ സമിതിയില്‍ അംഗത്വമുണ്ടായിരുന്നില്ല. ഇതിനെതിരെ എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ കെ.വി.സദാനന്ദന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു. കോടതിവിധി. വിധിക്കെതിരെ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

malayalam news