എഡിറ്റര്‍
എഡിറ്റര്‍
ടീം ഇന്ത്യയില്‍ ‘തമ്മിലടിയും’ ‘ചേരിപ്പോരും’ ; വിരാടിനെതിരെയുള്ള താരങ്ങളുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കുംബ്ലെ കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍
എഡിറ്റര്‍
Wednesday 31st May 2017 2:12pm

ലണ്ടന്‍: സന്നാഹ മത്സരങ്ങളില്‍ കിവിപക്ഷികളേയും ബംഗ്ലാ കടുവകളേയും തറപറ്റിച്ച് ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ നിന്നും കേള്‍ക്കുന്നത് അത്ര രസകരമായ വാര്‍ത്തകളല്ല. നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള പോര് ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നാണ് കേള്‍ക്കുന്നത്.


Also Read: ‘കീപ്പിംഗ് ആയിരുന്നേല്‍ ഞാന്‍ കലക്കിയേനേ!; കീപ്പിംഗ് വിട്ട് ഫീല്‍ഡ് ചെയ്യാനിറങ്ങിയ ധോണിയ്ക്ക് പിഴച്ചു, ചിരിയടക്കാനാകാതെ ക്രിക്കറ്റ് ലോകം, വീഡിയോ കാണാം


പ്രമുഖ ദേശീയ മാധ്യമമായ ഡി.എന്‍.എയുടെ റിപ്പോര്‍ട്ട് പ്രകാരം പരിശീലകന്‍ കുംബ്ലെയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ടീം നായകന്‍ കോഹ്‌ലിയേയും താരവുമായി അടുത്ത ബന്ധമുള്ള സഹതാരങ്ങളേയും കുറിച്ചുള്ള വാട്‌സ് അപ്പ് സന്ദേശങ്ങള്‍ കുംബ്ലെ ചില മാധ്യമങ്ങളുമായി കൈമാറിയെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് പ്രകാരം, കുംബ്ലെയും ചില മുന്‍താരങ്ങളും ടീമിനുള്ളിലെ തന്നെ ചില താരങ്ങളുമുള്‍പ്പെടുന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളാണ് കുംബ്ലെ ലീക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ ഡി.എന്‍.എ ആരോപിക്കുന്നത്. ഇതില്‍ കോഹ് ലിയെക്കെതിരെ താരങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കോഡ് ഓഫ് കണ്ടക്ട് തെറ്റിച്ച കുംബ്ലെയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.


Don’t Miss: മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി


ടീമിനുള്ളില്‍ നായകനും പരിശീലകനും തമ്മില്‍ പോര് മുറുകുന്നുവെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുംബ്ലെയുമായി അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വിരാട് ബോര്‍ഡിനെ അറിയിച്ചെന്നും അതാണ് കുംബ്ലെയുടെ കരാര്‍ നീട്ടുന്നതില്‍ നിന്നും പിന്മാറാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

കുംബ്ലയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കാനിരിക്കെയാണ് ടീമിലെ പടയിളക്കത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിഷയത്തില്‍ സച്ചിനും ഗാംഗുലിയും ലക്ഷ്ണും ഇടപെടുമെന്നാണ് കേള്‍ക്കുന്നത്.

Advertisement