ന്യൂദല്‍ഹി:മലയാളിയുള്‍പ്പടെ 10 പേരുടെ മരണത്തിനിടയാക്കിയ ഫരീദാബാദ് വിമാന അപകടം ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ യന്ത്രത്തകരാര്‍മൂലമാണെന്ന് വ്യോമയാന മന്ത്രാലയം.അപകടദിവസം രാത്രി വീശിയടിച്ച ശക്തമായ കാറ്റില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് വിദഗ്ദ സമിതിയെ നിയോഗിച്ചതായി വ്യോമയാന സെക്രട്ടറി നസീം സൈദി പറഞ്ഞു. സമിതിറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള ചെറുവിമാനങ്ങളുടെ പറക്കലിനു സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച പാറ്റ്‌നയില്‍നിന്നുമുള്ള രോഗിയുമായി ദല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലേക്കു പോവുകയായിരുന്ന എയര്‍ ഇന്ത്യ ആംബുലന്‍സ് ഫരീദാബാദിലെ രണ്ടുവീടുകള്‍ക്കു മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ ഇടുക്കി സ്വദേശിയായ സിറില്‍ മരണപ്പെട്ടിരുന്നു.