Administrator
Administrator
ചാലക്കുടിയിലെ കടപ്പുഴ ബുത്തില്‍ റീപോളിംഗിന് ശുപാര്‍ശ
Administrator
Thursday 14th April 2011 12:53pm

kerala election 2011തിരുവനന്തപുരം: ചാലക്കുടി നിയോജകമണ്ഡലത്തിലെ കടപ്പുഴ 88ാം നമ്പര്‍ ബൂത്തില്‍ റീപോളിംഗ് നടത്താന്‍ ശുപാര്‍ശ. പരിശോധനയ്ക്കിടെ 27 വോട്ട് കാണാതായതിനെ തുടര്‍ന്നാണ് റീപോളിംഗ് നടത്താന്‍ ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തത്.

നേരത്തേ പട്ടാമ്പി വല്ലമ്പുഴയിലെ 118 ാം നമ്പര്‍ ബൂത്തില്‍ റീപോളിംഗ് വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനു മേല്‍ താമര ചിഹ്നം ഒട്ടിച്ചു എന്നാരോപിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി മുഹമ്മദ് റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ടത്.

Advertisement