ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് 7.25 ഉണ്ടായിരുന്നത് 7.50 ആയും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ഉള്ളത് 6.50 ആയും ഉയര്‍ത്തി. ആറു മാസത്തിനിടെ പത്താം തവണയാണ് റിപ്പോ നിരക്കുകളില്‍ മാറ്റമുണ്ടാവുന്നത്. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമുണ്ടായിട്ടില്ല.

ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് അധിക ധനം സ്വീകരിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. ആര്‍.ബി.ഐയുടെ കഴിഞ്ഞ യോഗത്തില്‍ റിപ്പോ നിരക്ക് അരശതമാനം വര്‍ധിപ്പിച്ച് 7.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് അരശതമാനം വര്‍ധിച്ച് 6.25 ശതമാനവും ഉയര്‍ത്തിയിരുന്നു.