തിരുവന്തപുരം : യു.ഡീ.എഫ് സര്‍ക്കാറിന് കേരളം നല്‍കിയ അംഗീകാരമാണ് നെയ്യാറ്റിന്‍കര വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിറവം ഉപതിരഞ്ഞെടുപ്പില്‍ പഠിക്കാത്ത പാഠം സി.പി.ഐ.എം. നെയ്യാറ്റിന്‍കരയില്‍ നിന്നെങ്കിലും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് വേണ്ടി ഐക്യജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വിധിയെഴുത്താണ് നെയ്യാറ്റിന്‍കരയിലേതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫിന്റെ കള്ളപ്രചാരണം നെയ്യാറ്റിന്‍കരയില്‍ തകര്‍ന്നു വീഴുകയായിരുന്നെന്നും പാര്‍ട്ടിയും സര്‍ക്കാരും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തില്‍ ഒരിക്കലും വിജയിക്കാന്‍ കഴിയില്ലെന്നും രമേശ് തിരുവന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.