എഡിറ്റര്‍
എഡിറ്റര്‍
എന്നാലും എന്റെ വയറേ! ; വയറ് പണിപറ്റിച്ചതോടെ മത്സരത്തിനിടെ ഓസീസ് താരത്തിന്റെ പിന്‍വാങ്ങല്‍; അന്തം വിട്ട് ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് ലോകവും
എഡിറ്റര്‍
Thursday 23rd February 2017 5:11pm

 

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം അരങ്ങേറിയത് അസാധാരണ സംഭവങ്ങള്‍. നിലയുറപ്പിച്ച് കളിക്കുകയായിരുന്ന ഡേവിഡ് വാര്‍ണറെ 82 എത്തി നില്‍ക്കവെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു രസകരമായ ആ സംഭവമുണ്ടായത്.


Also read സുനിയെ അറസ്റ്റുചെയ്തത് പൊലീസിന്റെ നേട്ടം; പോലീസിന് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളുമെന്ന് മഞ്ജു വാര്യര്‍ 


വാര്‍ണറിനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്ത മാത്യൂ റെന്‍ഷോയെ ഓസീസിന് നഷ്ടമായത് ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിലല്ലായിരുന്നു. റെന്‍ഷോയുടെ വയറായിരുന്നു പണി പറ്റിച്ചത്. വാര്‍ണര്‍ പുറത്തയതിന് തൊട്ട് പിന്നാലെ തന്നെ വയറിന് സുഖമില്ലെന്ന് പറഞ്ഞ് താരം റിട്ടയര്‍ഡ് ആവുകയായിരുന്നു.

89 പന്തില്‍ നിന്നും 36 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു താരം. ലഞ്ച് ബ്രേക്കിന് വെറും പതിനാല് മിനുറ്റിന് മുമ്പായിരുന്നു താരത്തിന്റെ വിടവാങ്ങല്‍. വാര്‍ണറിന് പകരക്കാരനായി സ്റ്റീവ് സ്മിത്ത് ക്രീസിലേക്ക് എത്തവെയായിരുന്നു റെന്‍ഷോ തനിക്ക് വയറിന് സുഖമില്ലെന്ന് അറിയിക്കുകയും പെട്ടെന്ന് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങുകയുമായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഇന്ത്യന്‍ താരങ്ങളും സ്മിത്തും നോക്കി നില്‍ക്കെ അടുത്ത ബാ്റ്റ്‌സ്മാനായ ഷോണ്‍ മാര്‍ഷ് ക്രീസിലെത്തുകയും ചെയ്തു. താരത്തിന്റെ അസാധാരണമായ നീക്കത്തിന്റെ മുന്‍ ഓസീസ് താരങ്ങളായ മൈക്കിള്‍ ക്ലാര്‍ക്കും ട്രെന്റ് ക്ലോപ്പ്‌ലാന്‍ഡുമടക്കം നിരവധി താരങ്ങല്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഭാഗ്യം ഇത് 2017 ആണെന്നല്ലോ എന്നുമായിരുന്നു ക്ലര്‍ക്കിന്റെ ട്വീറ്റ്.

Advertisement