എഡിറ്റര്‍
എഡിറ്റര്‍
രഞ്ജിത് ചിത്രത്തില്‍ നീലേശ്വരംകാരിയായി കാവ്യ
എഡിറ്റര്‍
Saturday 18th August 2012 3:36pm

രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന മലബാറില്‍ നീലേശ്വരംകാരിയായി കാവ്യയെത്തുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ ജോഡിയായാണ് കാവ്യ അഭിനയിക്കുന്നത്. ജി.എസ്. വിജയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതാദ്യമായാണ് കാവ്യ തന്റെ ജന്മനാടായ നീലേശ്വരംകാരിയായി കാവ്യ ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്.

Ads By Google

ചിത്രത്തില്‍ അനൂപ് മേനോന്റെ ഡ്രൈവറായ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ജവാന്‍ ഓഫ് വെള്ളിമലയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാവും മലബാറിന്റെ ചിത്രീകരണം ആരംഭിക്കുക. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

ഇന്ത്യന്‍ റുപ്പീ, സ്പിരിറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലബാറിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത് ഒരുക്കുന്ന ചിത്രമാണ് മലബാര്‍.

സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കയ്യൊപ്പ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നത്.

Advertisement